കുവൈത്ത് : പുതിയ താമസ നിയമം ഇന്ന് ദേശീയ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യും

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും.

അസംബ്ലി സമ്മേളന അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം നേരത്തേ പലതവണ സമ്മേളന അജണ്ടകളില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മറ്റു കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. അതിനിടെ, ഈ മാസം പ്രവാസികളുടെ കുടുംബ വിസ, കുടുംബ സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവ പുനരാരംഭിച്ചിരുന്നു.

പുതിയ താമസ നിയമത്തില്‍ റസിഡൻസി പെർമിറ്റുകള്‍ക്കും പുതുക്കലുകള്‍ക്കും എൻട്രി വിസക്കും നിശ്ചിത നിരക്ക് വ്യക്തമാക്കുമെന്നാണ് സൂചന. 2024-27 ലെ സർക്കാർ അജണ്ട, തെരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള കരട് നിയമം, എന്നിവയുള്‍പ്പെടെ നിരവധിപ്രധാന വിഷയങ്ങളും ചൊവ്വാഴ്ചയിലെ സെഷൻ ചർച്ച ചെയ്യും. യൂറോഫൈറ്റർ ഇടപാടിനെക്കുറിച്ചുള്ള പാർലമെന്ററി അന്വേഷണം, കുവൈത്ത് എയർവേയ്‌സ് കോർപറേഷനെ ഷെയർഹോള്‍ഡിങ് കമ്ബനിയാക്കി മാറ്റല്‍, സാധനങ്ങളുടെ വില നിരീക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളും മുന്നിലുണ്ട്.

കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസഹ) മധ്യവാർഷിക റിപ്പോർട്ട്, 2020, 2021, 2022 വർഷങ്ങളിലെ പൊതു ധനകാര്യ റിപ്പോർട്ടുകളെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടുകള്‍ തുടങ്ങിയ വിഷയങ്ങളിലും പാർലമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കും.

Next Post

കുവൈത്ത് : കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ നിരാശാജനകം - പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

Tue Feb 13 , 2024
Share on Facebook Tweet it Pin it Email പ്രവാസി വെല്‍ഫെയർ കുവൈത്ത് എറണാകുളം ജില്ല സമ്മേളനം അബൂഹലീഫ വെല്‍ഫെയർ ഹാളില്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റഫീഖ്‌ ബാബു ഉദ്ഘാടനം ചെയ്തു. വഹീദ ഫൈസല്‍ പാർട്ടി ക്ലാസ് നടത്തി. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ അവലോകനം ചെയ്ത് സാമ്ബത്തിക വിദഗ്ധൻ മനാഫ്‌ കൊച്ചു മരക്കാർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന ബജറ്റ്‌, ഫെഡറല്‍ സംവിധാനത്തിന്‌ സംഘ്‌പരിവാർ സർക്കാർ ഏല്‍പിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ എന്നിവയില്‍ […]

You May Like

Breaking News

error: Content is protected !!