കുവൈത്ത്: നഴ്സ് റിക്രൂട്ട്മെന്റിന് പ്രോസസിങ് ഫീസ് ഒഴികെ പണം നല്‍കരുതെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി ; കുവൈത്ത് നഴ്സ് റിക്രൂട്ട്മെന്റിന് പ്രോസസിങ് ഫീസ് ഒഴികെ പണം നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്

പ്രോസസിങ് ഫീസ് ആയി ഇന്ത്യന്‍ ഭരണകൂടം നിശ്ചയിച്ചിട്ടുള്ളത് ഏകദേശം 30000 രൂപയാണ്. നിയമനത്തിനു കുവൈത്ത് അധികൃതര്‍ ചില്ലിക്കാശ് പോലും ഈടാക്കുന്നില്ല. ആരോഗ്യമന്ത്രിയും അണ്ടര്‍സെക്രട്ടറിയും അടക്കം കുവൈത്ത് അധികൃതരുമായി പല തവണ നടത്തിയ ചര്‍ച്ചകളില്‍ അക്കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതി വ്യക്തമാക്കി .

കുവൈത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്ത്യയില്‍ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിനു വേണ്ടി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനും നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നു. ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ നേരിട്ടു ജോലി ചെയ്യുന്നതിനുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച്‌ ചര്‍ച്ച പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സ് അടക്കം കുവൈത്തില്‍ തൊഴില്‍ തേടി വരുന്ന മുഴുവന്‍ ഇന്ത്യക്കാരും ഇന്ത്യന്‍ എംബസിയുടെ അറിവോടെയാകണം എത്തേണ്ടത്. ഡിമാന്‍ഡ് ലെറ്റര്‍, കരാര്‍ കോപ്പി , ഓഫര്‍ ലെറ്റര്‍, ഓതറൈസിങ് ലെറ്റര്‍, തുടങ്ങി വിവിധ രേഖകള്‍ കൃത്യമായാലാണ് എംബസി അനുമതി നല്‍കുക.ഇതൊഴികെയുള്ള റിക്രൂട്ട്മെന്റിന് എംബസിയുടെ അംഗീകാരം ഉണ്ടാകില്ല. കുവൈത്തിലേക്ക് കൂടുതല്‍ ഇന്ത്യക്കാരെ എത്തിക്കുന്നതിനുള്ള ശ്രമമാണ് എംബസി നടത്തുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമായിരിക്കണം അതെന്നു നിര്‍ബന്ധവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Next Post

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Thu Sep 30 , 2021
Share on Facebook Tweet it Pin it Email പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എച്ച്‌.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നതരോടൊപ്പമുള്ള […]

You May Like

Breaking News

error: Content is protected !!