ഒമാന്‍: ഒമാനില്‍ പൊടിക്കാറ്റ് സുരക്ഷാ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്

മസ്‌കത്ത്: പൊടിക്കാറ്റിനെത്തുടര്‍ന്ന് മരുഭൂമിയില്‍ നിന്നുള്ള മണല്‍ റോഡിലേക്ക് കയറിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ആദം-തുംറൈത്ത് റോഡില്‍ ഖരത് അല്‍ മില്‍ഹ് തൊട്ടുള്ള പാതയിലാണ് മണല്‍ അടിഞ്ഞുകൂടിയത്.

യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അധികൃതര്‍ മണല്‍ നീക്കിയത്. മസ്കറ്റ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ രാത്രികളില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.

Next Post

കുവൈത്ത്: ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്

Mon Jan 23 , 2023
Share on Facebook Tweet it Pin it Email ഉല്‍പ്പന്നങ്ങളില്‍ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കുവൈത്ത്. ആര്‍ട്ടിക്കിള്‍ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വില്‍ക്കുന്നതും, വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഇനേസി വ്യക്തമാക്കി. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുവാന്‍ കടകളും മാളുകളും കേന്ദ്രീകരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ […]

You May Like

Breaking News

error: Content is protected !!