ഒമാന്‍: നാടൻ പന്തുകളി മത്സരം ബഹ്‌റൈൻ ബി.കെ.എൻ.ബി.എഫ് ടീം ജേതാക്കള്‍

മസ്കത്ത്: കോട്ടയത്തിന്റെ യശസുയര്‍ത്തി പുതിയൊരു ചരിത്രം കുറിച്ച്‌ രണ്ടാമത് ഒമാൻ-യു.എ.ഇ അന്താരാഷ്ട്ര നാടൻ പന്തുകളി മത്സരം നടന്നു.

ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോട്ടയത്തുകാരായ പ്രവാസികള്‍ പങ്കെടുത്ത മത്സരം മസ്കത്തിലെ ഖുറം ഗ്രൗണ്ടില്‍ ‘ പോരാട്ടം 2023’ എന്നപേരിലായിരുന്നു നടന്നത്.. കോട്ടയം നേറ്റീവ്ബാള്‍ അസോസിയേഷൻ മസ്ക്കത്തും കേരള നേറ്റീവ് ബാള്‍ അസോസിയേഷൻ യു.എ.ഇയും ഒ.ഐ.സി.സി ഒമാൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ടൂര്‍ണമെന്‍റ് കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷെഫീര്‍ ഉദ്ഘാടനം ചെയ്തു.

മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു. ടൂര്‍ണമെന്‍റില്‍ ബഹ്‌റൈൻ ബി.കെ.എൻ.ബി.എഫ് ടീം വിജയികളായി. ഫൈനലില്‍ യു.എ.ഇ സെവൻസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. ഉമ്മൻ ചാണ്ടി എവര്‍ റോളിങ് ട്രോഫി, കെ.എന്‍.ബി.എ മസ്‌കത്ത്, കെ.എന്‍.ബി.എ യു.എ.ഇ, മറ്റ്വ്യക്തികളും നല്‍കിയ എവര്‍ റോളിങ് ട്രോഫിയും വിജയികള്‍ക്ക് സമ്മാനിച്ചു.

Next Post

കുവൈത്ത്: ശൈത്യകാല അടിയന്തര സഹായം അനിവാര്യം

Thu Dec 7 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ശൈത്യകാലത്ത് ഗസ്സയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 10 ടണ്‍ അടിയന്തര സഹായം നല്‍കേണ്ടത് അനിവാര്യമാണെന്ന് പീസ് ചാരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ ഔൻ പറഞ്ഞു. വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നവര്‍ക്കും ഷെല്‍ട്ടറുകളിലും ആശുപത്രികളിലും താമസിക്കാൻ സൗകര്യമില്ലാത്തവര്‍ക്കും കുവൈത്തില്‍നിന്ന് അയക്കുന്ന ടെന്‍റുകള്‍ സഹായകരമാകും. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിന് പീസ് ചാരിറ്റി ദശലക്ഷക്കണക്കിന് ദീനാര്‍ സംഭാവനകള്‍ ശേഖരിച്ചതായും […]

You May Like

Breaking News

error: Content is protected !!