ഒമാന്‍: ഒമാൻ മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പ്, വിജയിച്ചവരില്‍ 64 ശതമാനവും പുതുമുഖങ്ങള്‍

മസ്‌കത്ത്: ഒമാനില്‍ ശൂറ കൗണ്‍സിലിന്റെ പത്താമത് തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ വൻ വര്‍ധന ആണ് ഇത്തവണ വോട്ടിങ്ങിലുണ്ടായിരിക്കുന്നത്.

65.88 ആണ് പോളിങ് ശതമാനം. എറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവര്‍ണറേറ്റാണ്. ശൂറ കൗണ്‍സിലിലേക്ക് വിജയിച്ചവരില്‍ 64 ശതമാനവും പുതുമുഖങ്ങളാണ്.

വോട്ടിങ്ങ് പ്രക്രിയയില്‍ സ്ത്രീകള്‍ സജീവമായി പങ്കാളികളായിട്ടും ഒരും വനിതയും ഇത്തവണ ശൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 90 സീറ്റുകളിലേക്ക് 32 സ്ത്രീകളുള്‍പ്പെടെ 843 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

ശൂറാ കൗണ്‍സില്‍ സ്പീക്കറെയും രണ്ട് ഡെപ്യൂട്ടിമാരെയും നവംബറില്‍ തെരഞ്ഞെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാൻ ശൈഖ് അല്‍ മൊഖ്താര്‍ അബ്ദുല്ല അല്‍ ഹര്‍ത്തി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഫലങ്ങള്‍ക്കെതിരായ അപ്പീലുകള്‍ 10 ദിവസത്തിനകം സമര്‍പ്പിക്കാവുന്നതാണ്. അപ്പീല്‍ തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ കമ്മിറ്റി ഇത് പരിഗണിക്കുമെന്നും അവയില്‍ തീരുമാനമെടുക്കുമെന്നും കമ്മിറ്റി ചെയര്‍മാൻ പറഞ്ഞു.

Next Post

കുവൈത്ത്: വിലവര്‍ധന സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

Tue Oct 31 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുടെ അന്യായമായ വിലവര്‍ധനക്കെതിരെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ്‌. കൃത്രിമ വിലവര്‍ധന സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിലക്കയറ്റം തടയാൻ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കി. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ധിക്കുന്നത് തടയുകയാണ് ലക്ഷ്യം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിവിധ ഉല്‍പന്നങ്ങളുടെ വിലകള്‍ […]

You May Like

Breaking News

error: Content is protected !!