ഒമാന്‍: ഒമാന്‍ ഒ.ഐ.സി.സി വനിതദിനാഘോഷം

മസ്കത്ത്: ഒമാന്‍ ഒ.ഐ.സി.സി വനിത വിഭാഗം ലോക വനിതദിനാഘോഷം കലാസാംസ്‌കാരിക വിനോദ പരിപാടികളോടെ സംഘടിപ്പിച്ചു. റൂവിയിലെ സ്റ്റാര്‍ ഓഫ് കൊച്ചിന്‍ സമ്മേളന ഹാളില്‍ നടന്ന പരിപാടി ഒ.ഐ.സി.സി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മസ്കത്ത് കോളജ് ഹെഡ് ഓഫ് റിസര്‍ച്ച്‌ ഡോ. രശ്മി കൃഷ്ണ മുഖ്യാതിഥിയായി. വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ലക്ഷ്യങ്ങളിലേക്ക് ഒ.ഐ.സി.സി ഒമാന്‍ വനിത വിഭാഗം മുന്നേറുകയാണെന്ന് ദേശീയ പ്രസിഡന്റ്‌ ബീന രാധാകൃഷ്ണന്‍ അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു.

ഒമാന്‍ പൊതുസമൂഹത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറുന്ന തലത്തിലേക്ക് വനിത വിഭാഗത്തിന് രൂപംകൊടുക്കാനായതില്‍ അഭിമാനമുണ്ടെന്ന് ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ് ആശംസപ്രസംഗത്തില്‍ പറഞ്ഞു. എന്‍.ഒ. ഉമ്മന്‍, സലീം മുതുവമ്മേല്‍, മാത്യു മെഴുവേലി, ബിനീഷ് മുരളി, ബിന്ദു പാലക്കല്‍, മുഹമ്മദ്‌കുട്ടി ഇടക്കുന്നം, മറിയാമ്മ തോമസ്, ഡോ. നാദിയ അന്‍സാര്‍, പ്രിയ ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചു.

പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. വനിത വിഭാഗം ജനറല്‍ സെക്രട്ടറി മുംതാസ് സിറാജ് സ്വാഗതവും ട്രഷറര്‍ ഫാത്തിമ മൊയ്തു നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെയും വിവിധ റീജനല്‍, ഏരിയ കമ്മിറ്റികളുടെയും നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.

Next Post

യു.എസ്.എ: അമേരിക്കയില്‍ വീണ്ടും ബാങ്ക് തകര്‍ച്ച ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടി

Mon Mar 13 , 2023
Share on Facebook Tweet it Pin it Email ന്യോ യോര്‍ക്ക്: അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് ആണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ബാങ്ക് പൂട്ടിയതോടെ 17,000 കോടി രൂപയുടെ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ നിയന്ത്രണത്തിലായി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ ലഭിക്കുമെന്ന് ബാങ്കിംഗ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി […]

You May Like

Breaking News

error: Content is protected !!