ഒമാന്‍: ഒമാനില്‍ സിനിമ തിയറ്ററുകളുടെ വരുമാനം 20 ലക്ഷം റിയാലായി വര്‍ധിച്ചു

ഒമാനിലെ സിനിമ തിയറ്ററുകളുടെ വരുമാനം 2021ല്‍ രണ്ട് ദശലക്ഷം റിയാലെന്ന് കണക്കുകള്‍. ശരാശരി സിനിമ വരുമാനം ഏകദേശം 4,155 റിയാല്‍ ആണ്. 2020ല്‍ ഇത് 7,245 റിയാല്‍ ആയിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. സിനിമകളുടെയും സിനിമാറ്റിക് ഷോകളുടെയും 2021ലെ വരുമാനം 19,53,000 റിയാലായി വര്‍ധിച്ചു.

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍, 7,20,000 റിയാലിന്‍റെ വര്‍ധനയാണ് വന്നത്. 2020ല്‍ ആകെ വരുമാനം 12,39,000 റിയാലായിരുന്നു. 2020ലെ 171 ചിത്രങ്ങളെ അപേക്ഷിച്ച്‌ 2021ല്‍ തിയറ്ററുകളില്‍ ഏകദേശം 470 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 8,07,000 കാണികള്‍ കണ്ടു. സിനിമാശാലകളുടെ എണ്ണം 2021ല്‍ 14 ആയി. സീറ്റുകളുടെ ആകെ എണ്ണം 10,390 ആയിരുന്നു.

Next Post

കുവൈത്ത്: കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി ജോണ്‍ മാത്യു അന്തരിച്ചു

Tue Jan 24 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശ്രീ ജോണ്‍ മാത്യു നാട്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏകദേശം 60 വര്‍ഷത്തോളം കുവൈറ്റിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. അറുപതുകളില്‍ കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയത്തില്‍ ജീവനക്കാരനായി ചേര്‍ന്ന ജോണ്‍ മാത്യു, പിന്നീട് നിരവധി കമ്ബനികളില്‍ ജോലി ചെയ്യുകയും വ്യവസായിയായി […]

You May Like

Breaking News

error: Content is protected !!