യു.കെ: ലഹരിയില്‍ വാഹനമോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് തടവ്

ലണ്ടന്‍: ലഹരി ഉപയോഗിച്ച് വാഹനമോടിച്ചു രണ്ടു ജീവനെടുത്ത ഇന്ത്യക്കാരന് 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 30 കാരനായ നിതേഷ് ബിസ്സെന്‍ഡറിയാണ് പ്രതി. കേംബ്രിഡ്ജ് ശാസ്ത്രജ്ഞയേയും അവരുടെ പിതാവായ പ്രൊഫസറേയുമാണ് കാറിടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്തിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. കെന്റിലെറാംസ് ഗേറ്റിലാണ് ദാരുണ സംഭവം നടന്നത്. നടപാതയിലേക്ക് ഇടിച്ചു കയറിയ കാര്‍ നടന്നുപോകുകയായിരുന്ന 81 കാരനേയും മകള്‍ നോസ് സെല്ല(37)യേയും കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. നേരത്തെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കാന്റര്‍ബറി ക്രൗണ്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

വാഹനം സൈഡ് വാക്കിലൂടെ 30 യാര്‍ഡ് ഓടിയതായി കോടതി കണ്ടെത്തിയിരുന്നു. നൊഗയുടെ ഭര്‍ത്താവ് ഒമറിനും ഇവരുടെ അഞ്ചു വയസുള്ള മകള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.ഒപ്പം ഉണ്ടായിരുന്ന എട്ടുവയസുകാരനായ മകന് നിസ്സാര പരിക്കാണുള്ളത്. അപകടം നടന്നയുടന്‍ നിതേഷ് ഇറങ്ങിയോടി പിന്നീട് ഇവിടേക്ക് തിരിച്ചെത്തി. ഈസമയം രക്ത പരിശോധനയില്‍ കൊക്കെയ്ന്റെ അംശം കണ്ടെത്തിയിരുന്നു. അറസ്റ്റിന് ശേഷം രക്ത പരിശോധനയ്ക്ക് ഇയാള്‍ വിസമ്മതിച്ചു. വലിയ വേദനയാകുന്ന സംഭവമാണ് നടന്നതെന്നും ലഹരിയുപയോഗിച്ചുള്ള ഡ്രൈവിങ്ങില്‍ പൊഴിഞ്ഞ രണ്ടു വിലപ്പെട്ട ജീവനുകളാണെന്നും പൊലീസ് പറഞ്ഞു.

Next Post

ഒമാന്‍: ലോകകപ്പ് ആവേശത്തില്‍ ഒമാന്‍ കളി ജ്വരത്തില്‍ പ്രവാസി മലയാളികളും

Sat Dec 10 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ ഒമാനിലും ആവേശം പെരുകി. ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീനയും ബ്രസീലും വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ കളത്തിലിറങ്ങിയത് കളി കാണുന്നതിനുള്ള തിരക്ക് വര്‍ധിക്കാന്‍ കാരണമായി. വാരാന്ത്യ അവധി ദിവസങ്ങളില്‍ പ്രധാന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനെത്തിയത് കൂടുതല്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് കളികാണാന്‍ സൗകര്യമായി. അവധി ദിവസമായതിനാലാണ് പുലര്‍ച്ചെ ഒരു മണിവരെ നീണ്ട അര്‍ജന്‍റീന- […]

You May Like

Breaking News

error: Content is protected !!