കുവൈത്ത്: വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു

കുവൈത്ത്: വാഹനാപകടത്തില്‍ പ്രവാസി ദമ്ബതികള്‍ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഈജിപ്ത് സ്വദേശികളായ ദമ്ബതികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവമറിഞ്ഞെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരിച്ച ദമ്ബതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് സാല്‍മി റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ വിഭാഗം അല്‍ ഷഗായ ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെടും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ വാഹനങ്ങളില്‍ നിന്നും ഏഴു പേരെ രക്ഷപ്പെടുത്തുകയായിരുന്നു.

Next Post

കുവൈത്ത്: വാഹനമോടിക്കുന്ന പ്രവാസികള്‍ക്കിടയില്‍ കനത്ത പരിശോധന - ഇത് വരെ പിന്‍വലിച്ചത് 1,000-ല്‍ അധികം ലൈസന്‍സുകള്‍

Sun Dec 18 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താനായി കര്‍ശന പരിശോധനകളുമായി കുവൈറ്റ്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചതായാണ് വിവരം. കണക്കുകള്‍ പ്രകാരം പ്രതിദിനം 23 ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് നിയമലംഘനം ചൂണ്ടിക്കാട്ടി പിന്‍വലിച്ചത്. ശമ്ബളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴില്‍ എന്നിങ്ങനെ ലൈസന്‍സ് ലഭിക്കുന്നതിനുള്ള […]

You May Like

Breaking News

error: Content is protected !!