യു.എസ്.എ: റോഡിൽ വീണ നോട്ടുകൾ വാരിയെടുത്ത് ജനം – ഗതാഗതം തടസപ്പെട്ടത് രണ്ടുമണിക്കൂർ

കാലിഫോര്‍ണിയ: റോഡില്‍ കറന്‍സി നോട്ടുകള്‍ ചിതറിവീഴുന്നതുകണ്ട് ആദ്യം അമ്ബരന്നെങ്കിലും പിന്നീട് സമയം ഒട്ടു കളയാതെ വാരിക്കൂട്ടാന്‍ തുടങ്ങി ജനം.

പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് മുകളിലേക്കെറിഞ്ഞ് കളിക്കാന്‍ തുടങ്ങി. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡിലാണ് സംഭവം.

ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയില്‍നിന്ന് കറന്‍സി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ട്രക്ക് സഞ്ചരിക്കുന്നതിനിടെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ റോഡില്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നോട്ടുകള്‍ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

എല്ലാവരും വാഹനം നിര്‍ത്തുകയും നോട്ടുകള്‍ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഫ്രീവേയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ കറന്‍സി നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Next Post

കൊച്ചി: ഐഎസ് തീവ്രവാദ കേസ് - വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

Tue Nov 23 , 2021
Share on Facebook Tweet it Pin it Email കൊച്ചി: ഐഎസ് തീവ്രവാദ കേസില്‍ വയനാട് സ്വദേശിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫറിനെയാണ് കൊച്ചി എന്‍ഐഎ (nia) കോടതി ശിക്ഷിച്ചത്. കാസര്‍കോട് സ്വദേശികള്‍ക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയില്‍ ചേരുന്നതിന് വേണ്ടി നാഷിദുള്‍ അഫ്ഗാനിസ്ഥാനില്‍ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു. 2018 ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാഷിദുളിനൊപ്പം […]

You May Like

Breaking News

error: Content is protected !!