കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി വിസ മൂന്നു മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ തൊഴിലുടമക്ക് റദ്ദാക്കാം

കുവൈത്ത് സിറ്റി: മൂന്നു മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാര്‍ഹിക തൊഴിലാളിയുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമക്ക് അനുമതി.

ഇതോടെ വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് മൂന്നു മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്‌പോണ്‍സര്‍ക്ക് റസിഡന്‍സ് റദ്ദാക്കാം. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സൗകര്യം സ്പോണ്‍സര്‍മാര്‍ക്ക് പ്രക്രിയ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. റസിഡന്‍സി അഫയേഴ്‌സ് ഓഫിസുകള്‍ സന്ദര്‍ശിച്ചും ഗാര്‍ഹിക തൊഴിലാളിയുടെ വിസ റദ്ദാക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നവംബര്‍ അഞ്ചാം തീയതി മുതലാണ്‌ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിന്‍റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, തുടര്‍ച്ചയായി ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസികളുടെ വിസ രാജ്യത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍ സ്വയമേവ റദ്ദാകും.

Next Post

യു.കെ: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; യുകെയിലെ സ്‌കൂളുകളില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ച് പരിശോധന

Sun Oct 29 , 2023
Share on Facebook Tweet it Pin it Email സ്‌കൂളുകളില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസര്‍മാരുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പോലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ ജീവനക്കാരും തമ്മില്‍ ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് രഹസ്യാന്വേഷണത്തെയും വിവരശേഖരണത്തെയും സഹായിക്കുമെന്ന് മെറ്റ് പോലീസ് പറഞ്ഞു . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ക്രിമിനല്‍ […]

You May Like

Breaking News

error: Content is protected !!