കുവൈത്ത്: വാക്സീന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്പോര്‍ട്ടിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസം – കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് നിരവധിപേര്‍ക്ക് യാത്ര മുടങ്ങി

കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്പോര്‍ട്ടിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസമുള്ളതിനെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് നിരവധിപേര്‍ക്ക് യാത്ര മുടങ്ങി.

കുവൈത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തുന്നവരാണ് പ്രധാനമായും സമ്മര്‍ദ്ദത്തിലായത് .

വാക്സീന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്പോര്‍ട്ടിലെയും പേരുകളില്‍ അക്ഷരത്തെറ്റോ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിന്റെ ഏതെങ്കിലും ഭാഗം ഒഴിവായ രീതിയില്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതൊക്കെയാണ് മിക്ക ആളുകള്‍ക്കും വെല്ലുവിളിയായത് .

സ്വദേശികളും വിദേശികളും ഇത്തരത്തില്‍ വിമാനത്താവളത്തില്‍നിന്ന് തിരികെ പോകേണ്ടിവരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാൻ: ഐ പി എല്ലിന് ശേഷം ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍

Sun Oct 17 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത് : ഐ പി എല്ലിന് ശേഷം ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ .ഒമാനിലും യുഎഇയിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിട്ടുള്ളത് . ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് ഒമാന്‍ വേദിയാകുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലും ഒമാനിലുമായി നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി ഒമാനില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിസിസിഐയുടെ […]

You May Like

Breaking News

error: Content is protected !!