ഒമാൻ: ഐ പി എല്ലിന് ശേഷം ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍

മസ്‌കത്ത് : ഐ പി എല്ലിന് ശേഷം ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ .ഒമാനിലും യുഎഇയിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിട്ടുള്ളത് . ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് ഒമാന്‍ വേദിയാകുന്നത്.

ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലും ഒമാനിലുമായി നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി ഒമാനില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക സംഘം സംഘാടനത്തിനായി ഒമാനില്‍ സജീവമാണ് .

ഒമാന്‍,ശ്രീലങ്ക, ബംഗ്ലദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്ലന്‍ഡ്, നമീബിയ, പാപുവ ന്യൂഗിനി എന്നീ 8 ടീമുകള്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഒക്ടോബര്‍ 17 മുതല്‍ മസ്‌കത്തിലെ ആമിറാത്തില്‍ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ അരങ്ങേറും . രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന 12 കളികള്‍ക്കു ശേഷം ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ വീതം അടുത്ത ഘട്ടത്തിലേക്ക് (സൂപ്പര്‍ 12) യോഗ്യത നേടും. ഒക്ടോബര്‍ 24 മുതല്‍ യു എ ഇയില്‍ ആണ് സൂപ്പര്‍ 12 റൗണ്ട് മത്സരങ്ങള്‍.

നാളെ നടക്കുന്ന ആവേശോജ്വലമായ മത്സരത്തില്‍ ഉച്ചക്ക് പ്രാദേശിക സമയം രണ്ട് മണിക്ക് ഒമാന്‍ ന്യൂ ഗനിയയെ നേരിടും. വൈകിട്ട് ആറു മണിക്ക് ബംഗ്ലദേശ് സ്‌കോട്ട്‌ലാന്‍ഡിനെ നേരിടും. മത്സരങ്ങളില്‍ കാണികളെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട് .

കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ച 2,500 മുതല്‍ 3,000 വരെ കാണികള്‍ക്ക് ഒരു മത്സരത്തില്‍ പ്രവേശനമുണ്ടാകുമെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ ദുലീപ് മെന്‍ഡിസ് അറിയിച്ചു..

Next Post

കുവൈത്ത്: 60 തികഞ്ഞ ബിരുദധാരികള്‍ അല്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനമെടുത്ത മാന്‍‌പവര്‍ അതോറിറ്റി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Sun Oct 17 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്തെ 60 തികഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനമെടുത്ത മാന്‍‌പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസയെ വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല അല്‍ സല്‍മാന് സസ്‌പെന്‍ഷന്‍ . 3 മാസമോ അന്വേഷണം പൂര്‍ത്തിയാകും വരെയോ ആണ് സസ്പെന്‍‌ഷന്‍. ഈ വിഭാഗത്തിന് ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്‌വ- നിയമനിര്‍മാണ […]

You May Like

Breaking News

error: Content is protected !!