യു.കെ: യുകെയില്‍ പെട്രോള്‍-ഡീസല്‍ വില ഒന്നിച്ച് കുതിച്ചുയര്‍ന്നു ദിവസവും കാര്‍ ഉപയോഗിക്കുന്നവര്‍ 4 പൗണ്ട് അധികം ചെലവ്

പെട്രോളിന്റെ വില ഒരു ലിറ്ററിന് 7 പെന്‍സ് ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിനുള്ള ചിലവ് 4 പൗണ്ട് ഓളം കൂടി. ഡീസലിന്റെ വില വര്‍ധനവ് 8 പെന്‍സ് ആണ് . ഇതോടെ ഡീസല്‍ വാഹന ഉടമകള്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാന്‍ 4.41പൗണ്ട് കൂടുതല്‍ നല്‍കേണ്ടതായി വരും. പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധനവ് വലിയ ആഘാതമാവും. യുക്രൈന്‍ -റഷ്യ സംഘര്‍ഷം മൂലം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് നേരത്തെ തന്നെ ഇന്ധന വിലവര്‍ധനവിന് കാരണമായിരുന്നു. ഈ വര്‍ഷമാദ്യം എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണ വില ബാരലിന് 12 ഡോളര്‍ വര്‍ദ്ധിച്ച് 87 ഡോളറിലെത്താന്‍ കാരണമായിരുന്നു.

എണ്ണ വില കുതിച്ചതോടെ സകല മേഖലയിലും വിലക്കയറ്റം രൂക്ഷമാകും. ഇതിനെ പിടിക്കാന്‍ പലിശജനിരക്കു വീണ്ടും കൂട്ടിയാല്‍ അത് മോര്‍ട്ടഗേജ് വിപണിയെയും ജനങ്ങളെയും അതീവ ഗുരുതരമായി ബാധിക്കും.

വാഹന ഉപഭോക്താക്കള്‍ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് മുന്നിലുള്ള ഏക പോംവഴി. ഇന്ധനത്തിന്റെ ഉപയോഗം പരമാവധി ലഘൂകരിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ വേഗത 45 -50 കിലോമീറ്റര്‍ ആണ്. ആവശ്യമല്ലെങ്കില്‍ കാറിന്റെ എയര്‍കണ്ടീഷനിങ് പ്രവര്‍ത്തിക്കാതിരിക്കുന്നത് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. എ സി പ്രവര്‍ത്തിക്കുകയാണെങ്കില്‍ 10% വരെ ഇന്ധനത്തിന്റെ ഉപയോഗം വര്‍ദ്ധിക്കും. ടയറിന്റെ മര്‍ദ്ദം പതിവായി പരിശോധിക്കുന്നതും ശരിയായ രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുന്നത് കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കുന്നതിന് സഹായിക്കും.

Next Post

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് - ഉപദേശക സമിതി രൂപികരിച്ചു

Wed Sep 6 , 2023
Share on Facebook Tweet it Pin it Email രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കായി ഉപദേശക സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായാണ് സമിതി. ആശുപത്രിക്കുള്ള ആര്‍ക്കിടെക്‌ച‌റല്‍ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡര്‍ ഈ മാസം19 വരെ സമര്‍പ്പിക്കാം. കിഫ്‌ബിയില്‍ നിന്ന്‌ 500 കോടി രൂപ ചെലവഴിച്ച്‌ കോഴിക്കോട്‌ ചേവായൂരിലാണ് സംസ്ഥാന സര്‍ക്കാര്‍ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. അവയവമാറ്റ ശസ്‌ത്രക്രിയ, തുടര്‍ ചികിത്സ, ഗവേഷണം എന്നിവയില്‍ […]

You May Like

Breaking News

error: Content is protected !!