യു.കെ: മുന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന് അടിയില്‍ നിന്ന് കണ്ടെത്തിയത് 240 മൃതദേഹ അവശിഷ്ടങ്ങള്‍

2013 വരെ ഒരു ജനപ്രിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത് 240ല്‍ അധികം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍. ഇംഗ്ലണ്ടിലെ പെംബ്രോക്‌ഷയറിലെ ഹാവര്‍ഫോര്‍ഡ്‌വെസ്റ്റിലെ പഴയ ഒരു ഓക്കി വൈറ്റ് കെട്ടിടത്തിന് അടിയില്‍ നിന്നാണ് ഇത്രയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങളില്‍ പകുതിയോളം കുട്ടികളുടേതാണ്.

മധ്യകാലഘട്ടത്തില്‍ ഇവിടെ ഒരു സന്ന്യാസി മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഏകദേശം 1256-ല്‍ ഡൊമിനിക്കന്‍ സന്യാസിമാര്‍ സ്ഥാപിച്ച സെന്‍റ് സേവിയേഴ്‌സ് സന്ന്യാസി മഠമാണതെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഡോര്‍മെറ്ററികള്‍, സ്റ്റേബിളുകള്‍, ഒരു ആശുപത്രി എന്നിവ അടങ്ങിയ കെട്ടിടങ്ങളുടെ ഒരു സുപ്രധാന സമുച്ചയമായിരുന്നു ഈ സന്ന്യാസി മഠമെന്ന് ഡൈഫെഡ് പുരാവസ്തു ട്രസ്റ്റില്‍ നിന്നുള്ള സൈറ്റ് സൂപ്പര്‍വൈസര്‍ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിന്‍റ ആരംഭം വരെ ഈ ശ്മശാനം ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

മൃതദേഹാവശിഷ്ടങ്ങളില്‍ പഠനം നടത്തിയപ്പോള്‍ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മുറിവുകളില്‍ പലതും അമ്ബുകളോ മറ്റ് ആയുധങ്ങളോ കൊണ്ട് ഉണ്ടായവയാണെന്നും അതുകൊണ്ട് തന്നെ ഇവ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായതാകാമെന്നും സൈറ്റ് സൂപ്പര്‍വൈസര്‍ ഷോബ്രൂക്ക് പറഞ്ഞു.

Next Post

യുകെ: 'നമ്മുടെ കോയിക്കോട്' സംഗമത്തിന് പ്രൗഢോജ്വല പരിസമാപ്തി

Wed Oct 12 , 2022
Share on Facebook Tweet it Pin it Email നോർത്താംപ്ടൺ : യുകെയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ സംഗമമായ ‘നമ്മുടെ കോയിക്കോട്’ സംഗമത്തിന് ഉജ്വല പരിസമാപ്തി. കഴിഞ്ഞ ഞായറാഴ്ച നോർതാംട്ടനിൽ ആണ് കോഴിക്കോട് ജില്ലക്കാരുടെ പ്രഥമ സംഗമം നടന്നത്. ലണ്ടൻ, മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി മുഖ്യാതിഥിയായിയായിരുന്നു. കോഴിക്കോടിന്റെ സാംസ്കാരിക […]

You May Like

Breaking News

error: Content is protected !!