ഒമാന്‍: ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷനും കോണ്‍ഫറന്‍സും സമാപിച്ചു

ഒമാൻ ആരോഗ്യമേഖലക്ക് ഉണര്‍വ് പകര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആൻഡ് കോണ്‍ഫറന്‍സ് സമാപിച്ചു.

ആരോഗ്യ രംഗത്തെ നൂതന രീതികളും ചികിത്സകളും സേവനങ്ങളും മനസിലാക്കവനായി ആയിരകണക്കിനാളുകളാണ് ഹെല്‍ത്ത് എക്‌സിബിഷന്‍ നഗരിയിലേക്ക് എത്തിയത്.

ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷനില്‍ ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 160ല്‍ അധികം പ്രദര്‍ശകരാണ് പങ്കെടുത്തത്. ഗള്‍ഫ് മാധ്യമം ‘ഹീല്‍മി കേരള’യുടെ രണ്ടാം പതിപ്പിന് പരിസമാപ്തി ആയി. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ ഒമാനി സമൂഹം നേരിട്ടറിഞ്ഞ മൂന്നു ദിനങ്ങളായിരുന്നു കടന്നുപോയത്.

കേരളത്തില്‍നിന്നുള്ള പ്രമുഖരായ 20ല്‍ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുത്തത്. ഒമാനില്‍നിന്ന് ആയൂര്‍വേദ, ട്രാവല്‍ സ്ഥാപനങ്ങളും പങ്കാളികളായി. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ‘ഗള്‍ഫ് മാധ്യമം’ ഹീല്‍മി കേരള പവലിയനിലൂടെ ലക്ഷ്യമിട്ടത്. സുല്‍ത്താനേറ്റിലെ ഏറ്റവു വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെല്‍ത്ത് എക്സിബിഷൻ ആൻഡ് കോണ്‍ഫറൻസ്.

Next Post

കുവൈത്ത്: ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

Fri Sep 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കൈക്കൂലി കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ കുവൈത്ത് മിനിസ്റ്ററി ഓഫ് ഇന്‍റീരിയര്‍ വിഭാഗം അറസ്റ്റ് ചെയ്തു. മൂന്ന് ആഴ്ചകള്‍ക്ക് മുമ്ബാണ് അല്‍ മത് ല ഏരിയയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ബംഗ്ലാദേശ് പൗരൻ കുത്തേറ്റ് മരിച്ചത്. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. കൈക്കൂലി നല്‍കാൻ വിസമ്മതിച്ചതിനാലാണ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. […]

You May Like

Breaking News

error: Content is protected !!