യു.കെ: മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ബ്രിട്ടനിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വര്‍ധിപ്പിക്കണമെന്ന് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍

ലണ്ടന്‍: ബ്രിട്ടനും ഇന്ത്യക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്ന ഇമിഗ്രേഷന്‍ പോളിസികള്‍ സ്വീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ( യുകെ ഐബിസി) രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇക്കാര്യത്തിന് പ്രാധാന്യമേകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കുടിയേറ്റം വര്‍ധിപ്പിച്ച് അതിന്റെ ഗുണഫലങ്ങളിലൂടെ ഇരു രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന ട്രേഡ് ഡീലായിരിക്കണം ചര്‍ച്ച ചെയ്ത് നടപ്പിലാക്കേണ്ടതെന്നാണ് ഇമിഗ്രേഷന്‍ എക്സ്പര്‍ട്ടുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെയില്‍ മറ്റേതൊരു രാജ്യക്കാരേക്കാളും കൂടുതല്‍ യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്ന കണക്കുകള്‍ അടുത്തിടെ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അതായത് 2022ല്‍ യുകെ അനുവദിച്ച മൊത്തം വര്‍ക്ക് പെര്‍മിറ്റുകളില്‍ 39 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 90 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പുറമെ 2022ല്‍ മറ്റേതൊരു നോണ്‍ യൂറോപ്യന്‍ രാജ്യക്കാരേക്കാളും ബ്രിട്ടീഷ് പൗരത്വം കൂടുതല്‍ ലഭിച്ചിരിക്കുന്നതും ഇന്ത്യക്കാര്‍ക്കാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള കുടിയേറ്റം ഉഭയകക്ഷി ബന്ധത്തിന്റെ നെടും തൂണാണെന്നാണ് യുകെ ഐബിസി മാനേജിംഗ് ഡയറക്ടറായ കെവിന്‍ മാക് കോള്‍ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തികമായും സാമൂഹികമായും ഏറെ നേട്ടങ്ങളുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

യുകെയിലെ ഇമിഗ്രേഷന്‍ സിസ്റ്റം കാലത്തിനനുസരിച്ച് പരിഷ്‌കരിച്ചതിലൂടെ സമീപവര്‍ഷങ്ങളിലായി ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് ഇവിടേക്ക് കുടിയേറുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതായത് പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തിയതും സ്റ്റുഡന്റ്സിനും ഗ്രാജ്വേറ്റ്സിനും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകള്‍ ദീര്‍ഘിപ്പിച്ച് നല്‍കിയതും പോലുളള പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ കുടിയേറ്റത്തെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കെവിന്‍ വിശദീകരിക്കുന്നു.അടുത്തിടെ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുളള കര്‍ക്കശമായ നടപടികളുമായി ബ്രിട്ടനിലെ ഋഷി സുനക് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് അതിനെ പ്രതിരോധിക്കുന്ന നിര്‍ണായക നിര്‍ദേശവുമായി യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Next Post

ഒമാന്‍: എല്ലാ വിഷയങ്ങളിലും എഴുത്തുകാര്‍ക്ക് പ്രതികരിക്കാനാവില്ല-കെ.പി. സുധീര

Wed Jun 14 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളോടും പ്രശ്നങ്ങളോടും പ്രതികരിക്കാൻ എഴുത്തുകാര്‍ക്കാവില്ലെന്ന് സാഹിത്യകാരി കെ.പി. സുധീര. ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ ഒമാൻ തല പ്രകാശനത്തിനെത്തിയ അവര്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുക എന്നത് അപ്രായോഗികമാണ്. അതേസമയം, ചില വിഷയങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ടതായി വരും. ഇപ്പോള്‍ നോക്കൂ, ഇന്ത്യയിലെ വനിത ഗുസ്തിതാരങ്ങള്‍ […]

You May Like

Breaking News

error: Content is protected !!