യു.കെ: രാജ്യത്തെ അടച്ചുപൂട്ടിയത് മുന്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം

ലണ്ടന്‍: ടിയര്‍ 4 കോവിഡ് ലോക്ക്ഡൗണുകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ തകര്‍ത്തെറിഞ്ഞ തീരുമാനം ബോറിസ് സ്വീകരിച്ചതാണെന്ന് ചോര്‍ന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഡൗണിംഗ് സ്ട്രീറ്റില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാത്രി പാര്‍ട്ടി സംഘടിപ്പിക്കുമ്പോഴാണ് ജനങ്ങളെ വീട്ടിലിരുത്തിയത്! 2020 ഡിസംബര്‍ 18ന് നം.10 ക്രിസ്മസ് പാര്‍ട്ടി ആഘോഷം നടക്കുമ്പോള്‍ വൈനടിച്ച് ലക്കുകെട്ടാണ് കൊണ്ടാടിയത്. പാര്‍ട്ടി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യോഗങ്ങളിലും പങ്കെടുത്തതായി സ്യൂ ഗ്രേയുടെ പാര്‍ട്ടിഗേറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിനിടെയാണ് പ്രധാനമന്ത്രി ക്യാബിനറ്റ് റൂമില്‍ സാധാരണ ജനങ്ങളെ വീട്ടിലിരുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകും, ക്യാബിനറ്റ് ഓഫീസ് പെര്‍മനന്റ് സെക്രട്ടറി സിമോണ്‍ കേസും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് സമയക്രമം പുറത്തുവന്നത്. ഡെയ്ലി ടെലിഗ്രാഫാണ് സന്ദേശങ്ങള്‍ പുറത്തുവിട്ടത്. ഡിസംബര്‍ 18ന് ഉദ്യോഗസ്ഥരുടെ പാര്‍ട്ടി കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ബോറിസ് ജോണ്‍സണ്‍ വിലക്കുകള്‍ തിരിച്ചെത്തിക്കുന്നതായും, യാത്രകള്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ പോലീസ് ഇടപെടല്‍ നടത്തണമെന്ന് മാറ്റ് ഹാന്‍കോക് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന് ശേഷവും നം.10 ജീവനക്കാര്‍ അനധികൃത പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

Next Post

ഒമാന്‍: റോഡുകളില്‍ ട്രക്കുകള്‍ക്ക് നിരോധനം - അറിയിപ്പുമായി ഒമാന്‍

Sat Mar 4 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: വ്യാഴം, ശനി ദിവസങ്ങളില്‍ രാജ്യത്തെ ഏതാനും റോഡുകളില്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം. അല്‍ ദാഖിലിയ റോഡ് (മസ്‌കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്), അല്‍ ബതീന ഹൈവേ (മസ്‌കറ്റ് – ഷിനാസ്) റോഡുകളില്‍ വ്യാഴാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 […]

You May Like

Breaking News

error: Content is protected !!