കുവൈത്ത്: കെഡിഎന്‍എ വുമണ്‍സ് ഫോറം കേരള പിറവി ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) വുമണ്‍സ് ഫോറം കേരള പിറവി ആഘോഷിച്ചു. റിഗ്ഗായി പാര്‍ക്കില്‍ നവംബര്‍ നാലിന് വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. വുമണ്‍സ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈര്‍ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാന്‍ഡ് ഹൈപ്പര്‍ ഡയറക്ടര്‍ അയൂബ് കേച്ചേരി ഉദ്ഘാടനം ചെയ്തു. കെഡിഎന്‍എ പ്രസിഡന്റ് ബഷീര്‍ ബാത്ത, ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം, ജയലളിത കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വുമണ്‍സ് ഫോറം ജനറല്‍ സെക്രട്ടറി രജിത തുളസീധരന്‍ വുമണ്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ സന്ധ്യ ഷിജിത് സ്വാഗതവും ട്രഷറര്‍ അന്‍ഷീറ സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ മുഖ്യ പ്രയോജകരായ അല്‍ മുല്ല എക്സ്ചേഞ്ച് പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു.

കുട്ടികള്‍ക്കും വനിതകള്‍ക്കും നിരവധി ഗെയിംസ് – ക്വിസ് നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു. സ്വയം പാകം ചെയ്തു കൊണ്ടുവന്ന ഭക്ഷണങ്ങളും കോഴിക്കോടന്‍ പലഹാരങ്ങളും രുചി വൈവിധ്യങ്ങള്‍ കൊണ്ട് വ്യത്യസ്തമാക്കി. സക്കീന അഷ്‌റഫ്, ജിഷ സുരേഷ്, റാഫിയ അനസ്, ലീന റഹ്മാന്‍, ജുനൈദ റൗഫ്, സാജിത നസീര്‍, ദില്ലാറ ധര്‍മരാജ്, റെമി ജമാല്‍, ഷഫാനാ സമീര്‍, സാജിറ റാഫി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Post

അമിതവണ്ണം കുറയ്ക്കാന്‍ ബ്രേക്ക് ഫാസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി: ഇതാ വിദഗ്ധരുടെ നിര്‍ദേശം

Tue Nov 8 , 2022
Share on Facebook Tweet it Pin it Email ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ദിവസം ആരംഭിക്കണമെന്നാണ് ലവ്‌നീത് അഭിപ്രായപ്പെടുന്നത്. പ്രഭാതഭക്ഷണത്തില്‍ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീന്‍ ഉണ്ടാകണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നത് ദിവസം മുഴുവന്‍ ഒരാളുടെ വിശപ്പ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കാനും പിന്നീടുള്ള സമയങ്ങളില്‍ വലിച്ചു വാരി തിന്നാതിരിക്കാനും രാവിലത്തെ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണം സഹായിക്കും. […]

You May Like

Breaking News

error: Content is protected !!