യു.കെ: ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച്‌ മല്ലു സ്ട്രെയ്ഞ്ചര്‍സ് നെെറ്റ് സീസൺ 2

ലണ്ടൻ: ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച്‌ മല്ലു സ്ട്രെയ്ഞ്ചര്‍സ് നെെറ്റ് ന്റെ രണ്ടാം പതിപ്പിലേക്ക് യു കെ മലയാളികളെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പരസ്പരം അറിയാത്ത U.K യിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെ യിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമൊക്കെയുള്ള ഒരു സുവര്‍ണ്ണാവസരമൊരുക്കുകയാണ് Mallu Strangers Night എന്ന പരിപാടിയുടെ രണ്ടാം പതിപ്പ്.

നവംബറില്‍ ചെസ്റ്ററില്‍ നടത്തിയ പരിപാടിയുടെ ആദ്യ പതിപ്പ് യു കെ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. Mallu strangers night ന്റെ രണ്ടാം പതിപ്പ് മാര്‍ച്ച്‌ 11 മുതല്‍ 13 വരെ ഇംഗ്ലണ്ട്-സ്കോട്ലന്‍ഡ് അതിര്‍ത്തിയില്‍ ഉള്ള LAKE DISTRICTല്‍ ലാണ് സംഘടിപ്പിക്കുന്നത്.

മുന്‍കൂട്ടി റിസര്‍വ് ചെയ്തു പങ്കെടുക്കുന്നവര്‍ക്കായി ആദ്യ പതിപ്പിലെ പോലെ തന്നെ കേരളത്തിലെ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യ , ലൈവ് മ്യൂസിക്, താമസം, പിറന്നാള്‍ ആഘോഷം,ക്യാമ്ബ് ഫയര്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ക്കൊപ്പം Mountain Hiking, Silent Disco ഉള്‍പ്പെടെയുള്ള ഒട്ടനവധി പുതുമയുള്ള പരിപാടികളും ഈ ഒത്തു ചേരലിന്റെ രണ്ടാം പതിപ്പില്‍ ഒരുക്കിയിട്ടിട്ടുള്ളതായി സംഘാടകരായ സാഞ്ചസ് കുന്നതൊള്ളി,സൂരജ് അബ്ദുറഹ്മാന്‍ നടുക്കണ്ടി,ഷിജാസ് കുന്നത്തൊടിയില്‍,ശരണ്യ കുന്നത്,മേരി കൊടിഞ്ഞൂര്‍,അമല്‍ ചന്ദ്രന്‍,ഷിഫാ മാട്ടുമ്മത്തൊടി,റിന്‍ഷാദ് വഴങ്ങോടന്‍,ഷാനില്‍ കൊടുവാഴക്കല്‍,ഷെബിന്‍ പുന്നോത്ത്,അന്‍സി മീര സാഹിബ് ,ജഹാന കൊക്കത്ത് എന്നിവര്‍ അറിയിച്ചു.

Next Post

ഒമാൻ: 121 തടവുകാര്‍ക്ക് മോചനം നല്‍കി സുല്‍ത്താന്‍

Wed Jan 11 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 121 തടവുകാര്‍ക്ക് മോചനം നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. സ്ഥാനാരോഹണത്തിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാപ്പ് നല്‍കിയത്. ഇതില്‍ 57പേര്‍ വിദേശികളാണ്. കഴിഞ്ഞ വര്‍ഷം 229 തടവുകാര്‍ക്കായിരുന്നു മാപ്പ് നല്‍കിയത്.

You May Like

Breaking News

error: Content is protected !!