യു.കെ: യുകെയില്‍ പാസ്‌പോര്‍ട്ട് നിയമം മാറുന്നു ഫീസ് വര്‍ധന ഫെബ്രുവരി രണ്ടു മുതല്‍

ലണ്ടന്‍: പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് വര്‍ധിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുതിര്‍ന്നവര്‍ക്ക് 75.50 പൗണ്ടില്‍ നിന്ന് 82.50 പൗണ്ടായും കുട്ടികള്‍ക്ക് 49 പൗണ്ട് മുതല്‍ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകള്‍ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.തപാല്‍ അപേക്ഷകളില്‍ മുതിര്‍ന്നവര്‍ക്ക് 85 പൗണ്ടില്‍ നിന്ന് 93 പൗണ്ടായും കുട്ടികള്‍ക്ക് 58.50പൗണ്ട് 64 പൗണ്ടായും വര്‍ധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പൊതുനികുതിയില്‍ നിന്നുള്ള ഫണ്ടിനെ ആശ്രയിക്കുന്നത് ഒഴിവാക്കി, ഫീസ് വര്‍ധനവിലൂടെ തുക കണ്ടെത്താനാണ് നീക്കം. അതിന്റെ പ്രാഥമിക നടപടി എന്നുള്ള നിലയിലാണ് അപേക്ഷ ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ട് അപേക്ഷകളുടെ ചെലവില്‍ നിന്ന് സര്‍ക്കാര്‍ ഒരു ലാഭവും ഉണ്ടാക്കുന്നില്ല.പാസ്പോര്‍ട്ട് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ്, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ തുക വിനിയോഗിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നത്.

Next Post

ഒമാന്‍: സൗദി-ഒമാന്‍ സംയുക്ത വ്യാപാര പ്രദര്‍ശനം നാളെ സമാപിക്കും

Fri Feb 3 , 2023
Share on Facebook Tweet it Pin it Email സൗദി അറേബ്യയും ഒമാനും സംയുക്തമായി റിയാദില്‍ സംഘടിപ്പിക്കുന്ന വ്യാപാര പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. ഇരു രാജ്യങ്ങളിലെയും സംരംഭക സാധ്യതകള്‍ പങ്കുവെക്കലും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തലുമാണ് മേള ലക്ഷ്യം വെക്കുന്നത്. സൗദി വാണിജ്യ മന്ത്രാലയവും ഒമാന്‍ വാണിജ്യമന്ത്രാലയവും ചേര്‍ന്നാണ് ചതുര്‍ദിന മേള ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച മേളയില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശന സമയം. റിയാദ് എക്സിറ്റ്‌ […]

You May Like

Breaking News

error: Content is protected !!