കുവൈത്ത്: ഐ.എസ്.കെ കുവൈത്ത് ‘വൈഷ്ണവം – 2023’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈറ്റ് ചാപ്റ്റര്‍ ‘വൈഷ്ണവം – 2023’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ നിര്‍മ്മാതാവും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ജനറല്‍ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ജി.ബിനു ആശംസ നേര്‍ന്നു കൊണ്ട് സംസാരിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ മനോജ് മാവേലിക്കരയെയും മറ്റ് പ്രമുഖ വ്യവസായ പ്രമുഖരെയും സമ്മേളന വേദിയില്‍ ആദരിച്ചു.

സുവനീര്‍ മുഖ്യാതിഥി ശശി അയ്യഞ്ചിറ ഡോക്ടര്‍ വെങ്കിടേഷിന് നല്‍കി പ്രകാശനം ചെയ്തു.സുനില്‍ പാറകപാടത്ത് നിര്‍മ്മിച്ച ശ്രീ ഗുരുവായൂരപ്പ എന്ന വീഡിയോ ആല്‍ബം അദ്ദേഹം നേരിട്ട് ശ്രീ ശശിഅയ്യഞ്ചിറക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പുറം ലോകം അറിയപ്പെടാതിരുന്ന ഗായകരെ കണ്ടെത്തി സമൂഹത്തിന്റെ മുന്നില്‍ എത്തിച്ച സംഗീത സംവിധായകനും ഗായകനുമായ മുരളി അപ്പാടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും നടന്നു.

ഐ.എസ്.കെ അംഗങ്ങള്‍ അവതരിപ്പിച്ച ഭജൻ, പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി. ജിജുന ഉണ്ണി അവതാരികയായിരുന്നു.
അതിഥികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും വ്യവസായ സ്ഥാപന മേധാവികള്‍ക്കും സ്നേഹോപഹാരങ്ങള്‍ വിതരണം ചെയ്തു.
വിവിധ സംഘടന നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരുമായ ഒട്ടേറെ പേര്‍ പങ്കെടുത്തു.ഐ.എസ്.കെ കുവൈത്ത് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജിനേഷ്.വി.ജി സ്വാഗതവും ട്രഷറര്‍ കെ.റ്റി.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ വംശീയാക്രമണം - ഗ്ലാസ്ഗോയില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിയടക്കം 2 ഇന്ത്യക്കാര്‍ക്ക് മര്‍ദനമേറ്റു

Tue May 23 , 2023
Share on Facebook Tweet it Pin it Email യാതൊരു പ്രകോപനവു മില്ലാതെയുള്ളതാ യിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ വിദ്യാര്‍ത്ഥിനി ആയ ദിവ്യ എന്ന പെണ്‍കുട്ടിയും, അവര്‍ക്കൊപ്പം താമസിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് സ്റ്റാര്‍ത്ക്ലൈഡ് വിദ്യാര്‍ത്ഥിനി ആയ അപര്‍ണ തല്‍വര്‍ എന്ന പെണ്‍കുട്ടിയുമാണ് ആക്രമണത്തിനിരയായത്. ഇരുവരും തിങ്കളാഴ്ച്ച രാത്രി 10:30ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബുച്ചാനന്‍ സ്ട്രീറ്റില്‍ വെച്ച് നടന്ന ആക്രമണത്തിലെ […]

You May Like

Breaking News

error: Content is protected !!