ഒമാന്‍: തൊഴില്‍ നിയമ ലംഘനം പരിശോധന ശക്തമാക്കി മന്ത്രാലയം

മസ്കത്ത്: തൊഴില്‍ വിപണിയിലെ അനഭിലഷണീയ പ്രവര്‍ത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കി തൊഴില്‍ മന്ത്രാലയം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതുമൂലം അനധികൃത തൊഴിലാളികളെയും മറ്റും കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തൊഴില്‍നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്; 2,066. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്.

  1. തെക്കന്‍ ബാത്തിന (342), ദാഖിലിയ (458), തെക്കന്‍ ശര്‍ഖിയ (174), ദോഫാര്‍ (156), വടക്കന്‍ ബാത്തിന (265), ദാഹിറ (474), വടക്കന്‍ ശര്‍ഖിയ (48), അല്‍ വുസ്ത (154) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍.

നഗരസഭകള്‍, വിദ്യാഭ്യാസ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന കാമ്ബയിനുകള്‍.

Next Post

കുവൈത്ത്: പ്രവാസികളേ…പണിവരുന്നുണ്ട് ഗതാഗത നിയമം ലംഘിച്ച 360 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി കുവൈത്ത്

Sat Jun 24 , 2023
Share on Facebook Tweet it Pin it Email എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കിയും മറ്റ് നടപടികളിലൂടെയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കുവൈറ്റ് ഭരണകൂടം നടപ്പാക്കുന്നത്. സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്ബോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. പ്രവാസി ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ച കുവൈത്ത് ട്രാഫിക് വിഭാഗത്തിന്റെ […]

You May Like

Breaking News

error: Content is protected !!