ബഹ്റൈൻ: ‘ജ്യു ജിറ്റ്സു’വിൽ മലയാളികളുടെ അഭിമാനമായി അൻഷാദ്​

മ​നാ​മ: അ​ബൂ​ദ​ബി​യി​ല്‍ ന​ട​ന്ന ലോ​ക പ്ര​ഫ​ഷ​ന​ല്‍ ജ്യു ​ജി​റ്റ്സു ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ബ​ഹ്‌​റൈ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ പ​െ​ങ്ക​ടു​ത്ത മ​ല​യാ​ളി പ്ര​വാ​സി​ക​ള്‍​ക്ക്​ അ​ഭി​മാ​ന​മാ​കു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ ജ്യു ​ജി​റ്റ്‌​സു ടീ​മി​ല്‍ അം​ഗ​മാ​യ അ​ന്‍​ഷാ​ദ് അ​ബ്​​ദു​ല്‍ അ​സീ​സാ​ണ്​ ഇൗ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​യോ​ധ​ന​ക​ല​യി​ല്‍​പെ​ട്ട ജ്യു ​ജി​റ്റ്​​സു​വി​നെ ബ്ര​സീ​ലു​കാ​രാ​ണ്​ കാ​യി​ക മ​ത്സ​ര ഇ​ന​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. എ​തി​രാ​ളി​യെ നി​ല​ത്തു​ വീ​ഴ്​​ത്തി അ​ന​ങ്ങാ​ന്‍ ക​ഴി​യാ​തെ പൂ​ട്ടു​ന്ന​തു​വ​ഴി​യാ​ണ്​ വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ക്കു​ന്ന ലോ​ക ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ന്‍​ഷാ​ദ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. 2018ല്‍ ​അ​ബൂ​ദ​ബി​യി​ല്‍​ത​ന്നെ ന​ട​ന്ന ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ മാ​സ്​​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്​​ഥാ​നം നേ​ടി​യി​രു​ന്നു.

40 വ​ര്‍​ഷ​മാ​യി ബ​ഹ്‌​റൈ​നി​ലു​ള്ള വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്​​ദു​ല്‍ അ​സീ​സി​െന്‍റ​യും ഷെ​രീ​ഫ​യു​ടെ​യും നാ​ലു മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​ണ്. ബ​ഹ്‌​റൈ​ന്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ല്‍ നി​ന്ന്​ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം വി​ല്യാ​പ്പ​ള്ളി ചൂ​ര​ക്കൊ​ടി ക​ള​രി​സം​ഘ​ത്തി​ലെ കു​ഞ്ഞി മൂ​സ ഗു​രു​ക്ക​ളു​ടെ​യും അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ളു​ടെ​യും കീ​ഴി​ല്‍ ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ച്ചു.

തു​ട​ര്‍​ന്ന് ബ​ഹ്‌​റൈ​നി​ല്‍ തി​രി​ച്ചെ​ത്തി പി​താ​വി​െന്‍റ ബി​സി​ന​സി​ല്‍ സ​ഹാ​യി​ച്ച്‌​ വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ബ​ഹ്​​റൈ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ല്‍ ജോ​ലി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി മ​ന്ത്രാ​ല​യ​ത്തി​െന്‍റ ജ്യു ​ജി​റ്റ്‌​സു ടീ​മി​ലെ സ്ഥി​രാം​ഗ​മാ​ണ്. ക​ള​രി​യി​ലെ ചി​ല അ​യോ​ധ​ന മു​റ​ക​ള്‍ ജ്യു ​ജി​റ്റ്​​സു​വി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ന്‍​ഷാ​ദ്​ പ​റ​ഞ്ഞു.

Next Post

കുവൈത്ത്: നിക്ഷേപകരായ പ്രവാസികള്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ള താമസരേഖ അനുവദിച്ചേക്കും

Tue Nov 23 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ നിക്ഷേപകരായ പ്രവാസികള്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ള താമസരേഖ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഈയിടെ നടപ്പിലാക്കിയ പദ്ധതിക്ക് സമാനമായാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി നിക്ഷേപകര്‍, വാണിജ്യ പദ്ധതി ഉടമകള്‍, ചില സ്ഥാപനങ്ങളുടെ ഉടമകള്‍ മുതലായ […]

You May Like

Breaking News

error: Content is protected !!