കുവൈത്ത്: കെഎംഎഫ് കുവൈത്ത് കൂട്ടായ്മ “ഹൃദ്യം -2023′

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കല്‍ ഫോറം, കെ.എം.എഫ് കുവൈത്ത് ഒരുക്കിയ “ഹൃദ്യം-2023” ശ്രദ്ധേയമായി.

രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാസാംസ്കാരികമേള സെപ്റ്റംബര്‍ -15 വെള്ളിയാഴ്ച ആസ്പിയര്‍ ഇൻഡ്യൻ ഇന്റര്‍നാഷണല്‍ സ്കൂള്‍ അബ്ബാസിയയില്‍ വച്ച്‌ നടന്നു . സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി നിഖില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.എഫ് പ്രസിഡന്റ് ഗീത സുദര്‍ശൻ അധ്യക്ഷയായി.

മുഖ്യാതിഥി എം ഇ എസ് മെഡിക്കല്‍ കോളേജ് പെരിന്തല്‍മണ്ണ കമ്മ്യൂണിറ്റി മെഡിസിൻ തലവനായ Dr. മുബാറക് സാനി മുഖ്യപ്രഭാഷണം നടത്തി. സുവനീര്‍ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി നിഖില്‍ കുമാര്‍,സുവനീര്‍ കണ്‍വീനര്‍ ജോബി ബേബിയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി Dr. മുബാറക് സാനിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

സംസാകാരികോത്സവത്തിന് ആശംസകള്‍ നേര്‍ന്ന്കൊണ്ട് ഐ ഡി എഫ് വൈസ് പ്രസിഡന്റ് Dr. സജ്ന മുഹമ്മദ് , Dr. അമീര്‍ അഹമ്മദ് ( മുൻ പ്രസിഡണ്ട് ഐ ഡി എഫ് ) , Dr. ഖാദര്‍ എം ഷാജഹാൻ ( കണ്‍സല്‍ട്ടൻറ് ഫാര്‍മസിസ്റ് എം- ഒ- എച്ച്‌ കുവൈത്ത് ) ,രജീഷ് (ജനറല്‍ സെക്രട്ടറി കല കുവൈത്ത് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു . കെ എം എഫ് ജനറല്‍ സെക്രട്ടറി ബിൻസില്‍ വര്‍ഗീസ് സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജോണ്‍ ജോസ് നന്ദിയും പറഞ്ഞു.

വൈകിട്ട് 4 മണിക്ക് കെഎംഫ് ന്റെ നാലു യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങളും , കുടുംബാംഗങ്ങളും അവതരിപ്പിച്ച വര്‍ണാഭമായ കലാപരിപാടികളോടെ ആരംഭിച്ച “ഹൃദ്യം -2023”, സാംസ്കാരികസമ്മേളനത്തിന് ശേഷം പ്രശസ്തപിന്നണിഗായകരായ അൻവര്‍ സാദത്തും ,ചിത്ര അരുണും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ പരിപാടിക്ക് ഏറെ വര്‍ണാഭമായി .കുവൈത്തിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ആയിരത്തിലധികം ആരോഗ്യപ്രവര്‍ത്തകരായ മലയാളികളാണ് പരിപാടിയിJല്‍ക്കെത്തിയത്. കെ എം എഫിന്റെ സംഘാടകസമിതി കണ്‍വീനര്‍മാരായ അജയ് ഏലിയാസ് , താര മനോജ് ലിജോ അടുക്കോലില്‍ ,സിജു ജോസഫ് ,സോജി വര്ഗീസ് ,ലിൻസ് മാത്യു ,വിനോദ് സി എസ് ,വിജേഷ് എം വേലായുധൻ , ജഗദീഷ് ചന്ദ്രൻ ,ജിനീഷ് ഫിലിപ്പ് .. എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

യു.കെ: യുകെയില്‍ ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട് വാച്ച് നോക്കിയാല്‍ പോലും പിഴ, 200 പൗണ്ട് പിഴയും ആറു പെനാല്‍റ്റിയും ചുമത്തും

Thu Sep 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയ കുറ്റത്തിന് പിഴ നല്‍കുന്നവരേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വണ്ടിയോടിക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് തുല്യമായ പിഴകളാണ് ചുമത്തുന്നതെന്ന് മിക്കവര്‍ക്കും അറിയാത്തതാണ് പ്രശ്നമാകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കുന്നവര്‍ ഇക്കാര്യമോര്‍ത്താല്‍ പിഴയില്‍ […]

You May Like

Breaking News

error: Content is protected !!