യു.കെ: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഫാമിലി വിസയെ ദോഷകരമായി ബാധിക്കും

ലണ്ടന്‍: യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഫാമിലി വിസകളെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. യുകെയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പുതിയ നിയമങ്ങള്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. യുകെ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് മേല്‍ പുതിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആശങ്ക കനത്തിരിക്കുന്നത്. ബ്രിട്ടീഷ് എഡ്യുക്കേണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ പഠിക്കുന്ന സമയത്ത് തങ്ങളുടെ കുടുംബാഗങ്ങളെ ഇവിടേക്ക് കൊണ്ടു വരാമെന്ന വിദേശ വിദ്യാര്‍ത്ഥികളുടെ പ്രിവിലേജിനെ പുതിയ നിയമങ്ങള്‍ ബാധിക്കും. യുകെയിലേക്കുള്ള മൊത്തം കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുകെ ഗവണ്‍മെന്റ് ഇത്തരത്തില്‍ സ്റ്റുഡന്റ് വിസകള്‍ക്ക് മേല്‍ പുതിയ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. എന്നാല്‍ അതേ സമയം ഇന്ത്യക്കാരടക്കമുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് യുകെയിലെ സമ്പദ് വ്യവസ്ഥക്കേകുന്ന സാമ്പത്തിക നേട്ടങ്ങള്‍ മാനിക്കുന്നുവെന്നും യുകെ ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

സ്പോണ്‍സേഡ് സ്റ്റുഡന്റ്സിന്റെ ഡിപ്പെന്റന്റുമാര്‍ക്ക് അനുവദിക്കുന്ന വിസകളില്‍ നിയന്ത്രണമില്ലാത്ത വിധത്തില്‍ പെരുപ്പമുണ്ടായ സാഹചര്യത്തിലാണ് ഇതിന് കടിഞ്ഞാണിടാന്‍ പുതിയ നീക്കവുമായി യുകെ ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അനുവദിക്കപ്പെടുന്ന വിസകളുടെ എണ്ണം 2019ലെ 16,000ത്തില്‍ നിന്നും 2022ല്‍ 1,36,000 ആയാണ് വര്‍ധിച്ചത് യുകെ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് ഇനി മുതല്‍ തങ്ങളുടെ ഡിപ്പെന്റന്റുമാരെ യുകെയിലേക്ക് കൊണ്ടു വരാന്‍ സാധിക്കില്ല. നിലവില്‍ റിസര്‍ച്ച് പ്രോഗ്രാമുകള്‍ എന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ഗ്രാജ്വേററ് കോഴ്സുകളില്‍ എന്‍ റോള്‍ ചെയ്തിരിക്കുന്ന ഫോറിന്‍ സ്റ്റുഡന്റ്സിന് മാത്രമേ തങ്ങളുടെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടു വരാന്‍ അനുവാദമുള്ളൂ. നിയന്ത്രണമില്ലാതെ കുതിക്കുന്ന നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജനതക്ക് നല്‍കിയ പഴക്കമുള്ള വാഗ്ദാനം നടപ്പിലാക്കുന്നതിനായി സ്റ്റഡി വിസകളില്‍ രാജ്യത്തേക്കെത്തുന്ന ഡിപ്പെന്റന്റുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് യുകെ ഗവണ്‍മെന്റ് പുതിയ കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയിക്കുമെന്ന ടോറികളുടെ കാലങ്ങളായുള്ള വാഗ്ദാനം പാലിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് വര്‍ക്ക് വിസകളിലേക്കോ അല്ലെങ്കില്‍ മറ്റ് സ്റ്റഡികളിലേക്കോ മാറുന്നതിനും പുതിയ നിയമങ്ങള്‍ തടയിടും. ഇതിലൂടെ നെറ്റ് മൈഗ്രേഷനില്‍ കാര്യമായ കുറവ് വരുത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

Next Post

ഒമാന്‍: സലാല-മസ്‌കത്ത് വിമാന നിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന

Fri Jun 2 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: സലാല-മസ്‌കത്ത് വിമാന നിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശം സലാല വിമാനത്താവളത്തില്‍ നടപ്പാക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന വിലയ്ക്ക് തുല്യമായി സലാല വിമാനത്താവളത്തിനും ഉടനെ നേരിട്ടുള്ള സബ്‌സിഡി നല്‍കണമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് സലാം എയറില്‍ 30 ഒമാനി […]

You May Like

Breaking News

error: Content is protected !!