യു.കെ: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫിസിന് പുറത്ത് ഖാലിസ്ഥാന്റെ പ്രതിഷേധം

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണം. മറ്റ് രാജ്യങ്ങളിലും ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ ഇവര്‍ പ്രദേശത്ത് നിന്ന് ഒഴിഞ്ഞു. ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള ഭീഷണിയിലും ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിലും ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ച സമയത്താണ് ഇത്തരത്തില്‍ ആക്രമണവുമായി ഖാലിസ്ഥാന്‍ വീണ്ടും രംഗത്ത് വരുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള സുരക്ഷഭീഷണിയുടെ പ്രശ്നം ഇന്ത്യ മുന്‍പ് ഉന്നയിച്ചിരുന്നു. ജൂലൈ 8ന് ലണ്ടനില്‍ നടന്ന ഖാലിസ്ഥാന്‍ അനുകൂല റാലിയില്‍ ഉയര്‍ന്നുവന്ന ഭീഷണികളുമായി ബന്ധപ്പെട്ടതാണ് നിലവിലെ സംഭവം. ഇതിനെതിരെ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഭീഷണികളും രാജ്യം വളരെ ഗൗരവത്തോടെ കാണുന്നു. അതില്‍ യു.കെ അധികാരികളുടെ നടപടി പ്രതീക്ഷിക്കുന്നു. എന്‍ഐഎ തലയ്ക്ക് വിലയിട്ട ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ജൂണില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഭീകരന്‍ കൊല്ലപ്പെട്ടതു മുതല്‍ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ കാനഡ, യുഎസ്എ, യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ ലക്ഷ്യമിടുകയായണെന്ന് – വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. ടി.വി. നാഗേന്ദ്രപ്രസാദ് എന്നിവരെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ ഭീഷണിപ്പെടുത്തുകയും ആക്രമണത്തിന് ലക്ഷ്യമിടുകയും ചെയ്തതായി ഒരു വിദേശമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ മുന്‍പും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയും മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സുശീല്‍ കുമാറും ഇന്ത്യാ വിരുദ്ധരുടെ ഹിറ്റ്ലിസ്റ്റിലാണ്. ഓസ്‌ട്രേലിയയിലെ ഖാലിസ്ഥാന്‍ ഭീകരവാദി ഷഹീദ് നിജ്ജാറിന്റെ കൊലയാളികളാണെന്ന് അടികുറിപ്പോടെ ഈ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യപകമായി പ്രചരിപ്പിച്ചിരുന്നു.

Next Post

ഒമാന്‍: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ്‌ വരുത്തും വേതന സംരക്ഷണ നിയമം നടപ്പിലാക്കി ഒമാന്‍

Sun Jul 9 , 2023
Share on Facebook Tweet it Pin it Email മസ്ക്കറ്റ്: സ്വകാര്യ മേഖലയില്‍ വേതന സംരക്ഷണ നിയമം (വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം) നടപ്പിലാക്കി ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേതന സംരക്ഷണ നിയമം നടപ്പിലാക്കിയതായി ഒമാൻ തൊഴില്‍ മന്ത്രാലയം. ഈ ഉത്തരവ് പ്രകാരം ഒമാനിലെ തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വേതനത്തില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍ അവരുടെ വര്‍ക്ക് കോണ്‍ട്രാക്റ്റ് കൃത്യമായി […]

You May Like

Breaking News

error: Content is protected !!