ഒമാന്‍: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ്‌ വരുത്തും വേതന സംരക്ഷണ നിയമം നടപ്പിലാക്കി ഒമാന്‍

മസ്ക്കറ്റ്: സ്വകാര്യ മേഖലയില്‍ വേതന സംരക്ഷണ നിയമം (വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം) നടപ്പിലാക്കി ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേതന സംരക്ഷണ നിയമം നടപ്പിലാക്കിയതായി ഒമാൻ തൊഴില്‍ മന്ത്രാലയം.

ഈ ഉത്തരവ് പ്രകാരം ഒമാനിലെ തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വേതനത്തില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍ അവരുടെ വര്‍ക്ക് കോണ്‍ട്രാക്റ്റ് കൃത്യമായി തൊഴില്‍ മന്ത്രാലയത്തില്‍ പുതുക്കി ഫയല്‍ ചെയ്യേണ്ടതാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

ഈ ഉത്തരവ് പ്രകാരം തൊഴിലാളികളുടെ വേതനം ശമ്ബളം നല്‍കുന്ന തിയതി മുതല്‍ ഏഴ് ദിവസത്തിനകം ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യേണ്ടതാണ്.

ഒമാൻ തൊഴില്‍ മന്ത്രാലയം, സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ എന്നിവ സംയുക്തമായാണ് ഈ ഇലക്‌ട്രോണിക് സംവിധാനം നടപ്പിലാക്കുന്നത്. ഒമാനിലെ സ്വകാര്യമേഖലയില്‍ തൊഴിലുടമകള്‍ ശമ്ബളം വിതരണം ചെയ്യുന്ന നടപടിക്രമങ്ങള്‍ ഈ സംവിധാനത്തിലൂടെ അധികൃതര്‍ക്ക് നിരീക്ഷിക്കാൻ സാധിക്കും.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വര്‍ക്ക് ലൈസൻസുകള്‍ താത്കാലികമായി നിര്‍ത്തലാക്കുകയും അമ്ബത് റിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫൈൻ ഇനത്തില്‍ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴ ഇരട്ടിയായി ചുമത്തുകയും ചെയ്യും.

Next Post

കുവൈത്ത്: താമസ, തൊഴില്‍ നിയമലംഘനം 25 പ്രവാസികള്‍ പിടിയില്‍

Sun Jul 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്‌ സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് […]

You May Like

Breaking News

error: Content is protected !!