കുവൈത്ത്: താമസ, തൊഴില്‍ നിയമലംഘനം 25 പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രൈപാര്‍ട്ടി ജോയിന്റ് കമ്മറ്റി, മാന്‍പവര്‍ അതോറിറ്റി, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്‌ സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകര്‍ പിടിയിലായത്. പിടികൂടിയ പ്രവാസികളെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

യു.കെ: സ്റ്റഡി വിസയില്‍ ആശ്രിതരെ ഒപ്പം കൂട്ടാനുള്ള സമയപരിധി 2024 ജനുവരി വരെ മാത്രം, വളഞ്ഞവഴിയായി കെയര്‍ വര്‍ക്കര്‍ വിസയ്ക്കും തിരക്ക്

Sun Jul 9 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വിദേശ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പെന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് 2024 ജനുവരി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. ഇതോടെ സ്റ്റുഡന്റ് വിസകള്‍ക്ക് പകരം മറ്റ് വഴികള്‍ തേടാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുകയാണ്. 2024 ജനുവരിയ്ക്ക് മുന്‍പ് ബാക്കിയുള്ള അവസരം കൈക്കലാക്കാന്‍ പലരും നെട്ടോട്ടത്തിലാണ്. എന്നാല്‍ യുകെയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറാന്‍ അനുവദിക്കുന്ന മറ്റൊരു പോംവഴിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘കെയര്‍ഗിവര്‍ […]

You May Like

Breaking News

error: Content is protected !!