കുവൈത്ത്: ‘സദാചാര മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം’

കുവൈത്ത് സിറ്റി: ധര്‍മച്യുതിയിലേക്ക് മാനവകുലം അതിവേഗം നടന്നടുക്കുകയാണെന്ന് ഡോ. സലീം മാഷ് കുണ്ടുങ്ങല്‍ വിശദീകരിച്ചു.

ഇന്ത്യൻ ഇസ്‍ലാഹി സെന്റര്‍ ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാസാന്ത ബസ്വീറ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാദര്‍ശങ്ങള്‍ കാറ്റില്‍ പറത്തിയും ധാര്‍മികത കളഞ്ഞുകുളിച്ചും സാമ്ബത്തിക സത്യസന്ധത അവഗണിച്ചും മാനവരാശി പ്രപഞ്ചത്തെ നാശത്തിലേക്ക് ഉന്തിയടുപ്പിക്കുകയാണ്. സദാചാര മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്‌ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം കണ്ടെത്താൻ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.

ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സൈദ് മുഹമ്മദ് റഫീഖ്, ബിൻസീര്‍ നാലകത്ത്, മനാഫ് മാത്തോട്ടം എന്നിവര്‍ തദബ്ബുറുല്‍ ഖുര്‍ആൻ, പുസ്തക പരിചയം എന്നീ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഐ.ഐ.സി മുതിര്‍ന്ന നേതാവ് എൻജി. ഉമ്മര്‍ കുട്ടി മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, ദഅ് വ സെക്രട്ടറി ഷാനിബ് പേരാമ്ബ്ര, ഷെര്‍ഷാദ് കോഴിക്കോട്, ജംഷീര്‍ തിരുനാവായ എന്നിവര്‍ സംസാരിച്ചു.

Next Post

യു.കെ: മൂന്നിലൊന്ന് മോര്‍ട്ട്‌ഗേജ് അപേക്ഷകരും മാനസിക സമ്മര്‍ദത്തില്‍, ഫസ്റ്റ് ടൈം മോര്‍ട്ട്ഗേജ് ബൈയര്‍മാരില്‍ 80 ശതമാനവും ഈ അവസ്ഥയില്‍

Wed Aug 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ മൂന്നിലൊന്ന് മോര്‍ട്ട്ഗേജ് അപേക്ഷകരും കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് (എംഎഫ്എസ്) നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യുകെയിലെ 2000ത്തോളം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് എംഎഫ്എസ് കമ്മീഷന്‍ ചെയ്ത ഈ സ്വതന്ത്ര സര്‍വേ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ മോര്‍ട്ട്ഗേജിനായി അപേക്ഷിച്ചവരില്‍ 64 ശതമാനം പേരും ഇത് സംബന്ധിച്ച പ്രക്രിയകളില്‍ കടുത്ത […]

You May Like

Breaking News

error: Content is protected !!