യു.കെ: വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചുപോരും, നെറ്റ് മൈഗ്രേഷന്‍ മൂന്നു ലക്ഷമായി തുടരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കുടിയേറ്റക്കാരെ എങ്ങിനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് ഹോം ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റുഡന്റ് വിസയില്‍ ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ നടപടികള്‍ ഇതിന്റെ ഭാഗമായാണ്. എന്തായാലും ടോറി ഭരണകൂടത്തിന്റെ നടപടികള്‍ ഫലം കാണുമെന്നാണ് വിദഗ്ധരുടെ പക്ഷം.വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ബ്രക്സിറ്റിന് മുന്‍പുള്ള നിലയായ 300,000-ല്‍ ഇത് തുടരുമെന്നാണ് പ്രവചനം. 2022 ജൂണ്‍ വരെയുള്ള 12 മാസങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ 606,000 എന്ന പുതിയ റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ 24% വര്‍ദ്ധനവാണ് നെറ്റ് മൈഗ്രേഷനില്‍ നേരിട്ടത്. സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ കുത്തനെയുള്ള വര്‍ദ്ധന ഇതില്‍ കാര്യമായ സംഭാവന നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ രണ്ട്, മൂന്ന് വര്‍ഷത്തിനിടെ മടങ്ങുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മൂലം നെറ്റ് മൈഗ്രേഷന്‍ താഴുമെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയും, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ സെന്റര്‍ ഫോണ്‍ ഇക്കണോമിക് പെര്‍ഫോമന്‍സും കണക്കുകൂട്ടുന്നത്.ഉയര്‍ന്ന ഇമിഗ്രേഷന്‍ ഉയര്‍ന്ന തിരിച്ചുപോക്കിനും കാരണമാകും. 2025 വരെയുള്ള സമയത്ത് ഈ തിരിച്ചുപോക്ക് വര്‍ദ്ധിക്കും, റിപ്പോര്‍ട്ട് പറയുന്നു. ഡേവിഡ് കാമറൂണ്‍ മുതല്‍ ബോറിസ് ജോണ്‍സണും, ഇപ്പോള്‍ ഋഷി സുനാകും നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ്. അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തടയുമെന്ന് സുനാക് കൂട്ടിച്ചേര്‍ക്കുന്നു. എന്നിട്ടും 2019-ലെ 2019,000-ല്‍ നിന്നും കഴിഞ്ഞ വര്‍ഷം 6 ലക്ഷത്തിലേറെയായി ഉയരുകയാണ് ചെയ്തത്.

Next Post

യു.കെ: യുകെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

Sat Oct 21 , 2023
Share on Facebook Tweet it Pin it Email ഇംഗ്ലണ്ടില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39 കാരനായ മുഖന്‍ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാനും വാര്‍വിക്ക് ക്രൗണ്‍ കോടതി ഉത്തരവിട്ടു. ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഉത്തരവുണ്ട്. 2021 സെപ്റ്റംബറില്‍ ബര്‍മിംഗ്ഹാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലണ്ടന്‍ മാരില്‍ബോണിലേക്ക് ട്രെയിനില്‍ […]

You May Like

Breaking News

error: Content is protected !!