യു.കെ: യുകെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

ഇംഗ്ലണ്ടില്‍ ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരന് തടവ്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് കൗണ്ടിയിലെ സാന്‍ഡ്വെല്ലില്‍ നിന്നുള്ള 39 കാരനായ മുഖന്‍ സിങ്ങിനാണ് 16 ആഴ്ചത്തെ തടവ് വിധിച്ചത്. പെണ്‍കുട്ടിക്ക് 128 പൗണ്ട് നല്‍കാനും വാര്‍വിക്ക് ക്രൗണ്‍ കോടതി ഉത്തരവിട്ടു. ഇയാളെ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഉത്തരവുണ്ട്.

2021 സെപ്റ്റംബറില്‍ ബര്‍മിംഗ്ഹാം മൂര്‍ സ്ട്രീറ്റില്‍ നിന്ന് ലണ്ടന്‍ മാരില്‍ബോണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പെണ്‍കുട്ടിയുടെ അരികില്‍ ഇരുന്ന പ്രതി ഇവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും പരാതി നല്‍കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സുരക്ഷിതമായ യാത്രയ്ക്ക് എല്ലാ അവകാശവുമുള്ള യുവതിക്ക് നേരെയുള്ള ലജ്ജാകരമായ ആക്രമണമായിരുന്നു ഇതെന്ന് കോടതി പറഞ്ഞു.

Next Post

യു.കെ: 30 ലക്ഷം രൂപ, ആറു മണിക്കൂര്‍ ജോലി, താമസ സൗകര്യം, സ്വപ്‌നം കണ്ട ജോലി സ്‌കോട്ട്‌ലന്‍ഡില്‍

Sat Oct 21 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും വളരെ അകലെയുള്ള മനോഹരമായ ഒരു ദ്വീപില്‍ കൂട്ടിന് ഒരു വളര്‍ത്തുമൃഗവുമായി, ബൊഹീമിയന്‍ ജീവിതം നയിക്കാന്‍ നിങ്ങള്‍ അവസാനമായി ചിന്തിച്ചത് എപ്പോഴാണ്? ഏതായാലും ഒരു തവണയെങ്കിലും അങ്ങനെ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ശരി, ഇനി അങ്ങനെ ശാന്തസുന്ദരമായ ഒരു ജീവിതം നയിച്ചാല്‍ നിങ്ങള്‍ക്ക് പണം അങ്ങോട്ട് തരാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? അതെ, […]

You May Like

Breaking News

error: Content is protected !!