യു.കെ: ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും ( നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച്‌ സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് ഇവര്‍. കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെ പ്രശസ്തമായ സെറം ഇന്‍സ്റ്റ്യൂട്ട് (Serum Institute of India) സിഇഒ അദാര്‍ പൂനവാലെയുടെ ഭാര്യയും, സെറം ഇന്‍സ്റ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഇവര്‍.

വളരെ അടുത്തിരുന്ന് സംസാരിക്കുന്ന ലിയോനാര്‍ഡോ ഡികാപ്രിയോയുടെയും നടാഷയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒരു ലണ്ടന്‍ ഭക്ഷണശാലയുടെ വിന്‍ഡോയ്ക്ക് അരികെയാണ് ഇരിക്കുന്നത്. പുറത്തുവന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ നടാഷ ഫോട്ടോയെടുക്കുന്ന ക്യാമറമാനെയും നോക്കുന്നുണ്ട്. വലിയൊരു ഹൈ പ്രൊഫൈല്‍ വിവാഹമാണ് ലണ്ടനില്‍ നടന്നത് എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്. ബ്രിട്ടീഷ് വോഗ് എഡിറ്റര്‍ എഡ്വര്‍ഡ് എന്നിഫുള്ളും, അലിക് മാക്സ്വെല്‍സണും തമ്മിലുള്ള വിവാഹമാണ് നടന്നത്. ചെല്‍സിയില്‍ വച്ചായിരുന്നു വിവാഹം. സൂപ്പര്‍ മോഡല്‍‍ നവോമി കാംപെല്‍, നടന്‍ ഒറലാന്‍റോ ബ്ലൂം എന്നിവരും വിവാഹത്തില്‍‍ പങ്കെടുത്തു.

അതേ സമയം ആഡം മാക്കായിയുടെ ‘ഡോണ്ട് ലുക്ക് അപ്’ ആണ് അവസാനമായി ഡികാപ്രിയോയുടെ പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സ് വഴിയാണ് ഈ ചിത്രം ഇറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ ഈ ചിത്രം നേടിയിട്ടുണ്ട്. മാര്‍ട്ടിന്‍ സ്കോസെസിയുടെ പുതിയ ചിത്രം കില്ലേര്‍സ് ഓഫ് ഫ്ലവര്‍ മൂണ്‍ ആണ് ഇദ്ദേഹത്തിന്‍റെ അടുത്ത ചിത്രം.

Next Post

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരവുമായി കൊറിയൻ സാംസ്‌കാരിക കേന്ദ്രം

Tue Mar 1 , 2022
Share on Facebook Tweet it Pin it Email -കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ–മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും-2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കുക-ആദ്യ ഘട്ടം ഏപ്രിൽ 15ന് അവസാനിക്കും തിരുവനന്തപുരം: ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസ് മത്സരത്തിന്റെ […]

You May Like

Breaking News

error: Content is protected !!