ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളവിഭാഗം സംഘടിപ്പിക്കുന്ന വേനല്‍ തുമ്ബി ക്യാമ്ബ് ആരംഭിച്ചു

മസ്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികള്‍ക്കായി കഴിഞ്ഞ 21 വര്‍ഷമായി നടത്തി വരുന്ന വേനല്‍ തുമ്ബി ക്യാമ്ബ് ദാര്‍ സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളില്‍ ആരംഭിച്ചു.

ഈ വര്‍ഷത്തെ ക്യാമ്ബ് ജൂലായ് 14, 15, 20, 21 തീയതികളില്‍ ആണ് നടക്കുന്നത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി 150-ല്‍ അധികം കുട്ടികളാണ് ക്യാമ്ബില്‍ പങ്കെടുക്കുന്നത്.

ജൂലായ് 14-ന് രാവിലെ ഒമ്ബതുമണിക്ക് കണ്‍വീനര്‍ സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബാലവിഭാഗം ജോയിന്റ് സെക്രട്ടറി റിയാസ് സ്വാഗതം പറഞ്ഞു. പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും വിവിധ രാജ്യങ്ങളിലായി കുട്ടികളുടെ നിരവധി ക്യാമ്ബ് സംഘടിപ്പിച്ച്‌ പരിചയമുള്ള ക്യാമ്ബ് ഡയറക്റ്റര്‍ കൂടിയായ സുനില്‍ കുന്നിരു ക്യാമ്ബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിലും സാമൂഹ്യജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകള്‍ കുട്ടികളില്‍ എത്തിക്കുക, വായന- എഴുത്ത്- ചിത്രം- നാടകം- സംഗീതം- സിനിമ തുടങ്ങിയ സര്‍ഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്ബിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്ന് ക്യാമ്ബ് ഡയറക്ടര്‍ അറിയിച്ചു. നാലുദിവസത്തെ ക്യാമ്ബ് കഴിഞ്ഞ് വരുന്ന കുട്ടികളില്‍ ഉണ്ടാവുന്ന പ്രകടമായ മാറ്റം ഓരോരുത്തര്‍ക്കും മനസിലാക്കാനാവും എന്ന് രക്ഷിതാക്കള്‍ക്ക് ക്യാമ്ബ് ഡയറക്റ്റര്‍ ഉറപ്പ് നല്‍കി.

പരിപാടിയില്‍ മസ്കറ്റിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായ പത്മനാഭൻ തലോറ, കേരളാവിഭാഗം ജോയിന്റ് കണ്‍വീനര്‍ വിജയൻ കെ.വി, ട്രഷറര്‍ അംബുജാക്ഷൻ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. കേരള വിഭാഗം മാനേജ്മെന്റ് കമ്മറ്റി അംഗം സന്തോഷ് എരിഞ്ഞേരി ഔപചാരികമായി നന്ദിയും രേഖപ്പെടുത്തി. നാലുദിവസങ്ങളിലും വൈകിട്ട് അഞ്ചുമണിവരെ ആയിരിക്കും ക്യാമ്ബ് നടക്കുക. ക്യാമ്ബിന്റെ പ്രവേശനം തികച്ചും സൗജന്യമാണ്.

Next Post

കുവൈത്ത്: മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം

Sat Jul 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്തെ മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ മേധാവി ധാഹര്‍ അല്‍ സുവയാൻ രംഗത്ത് വന്നു. പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ക്കായി യൂനിയനിലെ അംഗങ്ങള്‍ വിസ അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. പ്രാദേശിക വിപണിയില്‍ തൊഴിലാളികള്‍ ലഭ്യമല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി കുവൈത്ത് യൂനിയൻ മേധാവി വ്യക്തമാക്കി. […]

You May Like

Breaking News

error: Content is protected !!