ഒമാന്‍: ഒമാനില്‍ വേനല്‍കാല മാസങ്ങളില്‍ വൈദ്യുതി ബില്‍ സബ്‌സിഡി 30 ശതമാനമായി വര്‍ധിപ്പിക്കും

മസ്‌കത്ത്: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വൈദ്യുതി ബില്ലിന് സബ്‌സിഡി വര്‍ധിപ്പിക്കാൻ പബ്ലിക് സര്‍വീസ് റഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. ഈ വിഷയത്തില്‍ മന്ത്രി സഭ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് സബ്‌സിഡി വര്‍ധിപ്പിക്കുന്നത്.

വൈദ്യുതി ബില്ലില്‍ നിലവില്‍ നല്‍കുന്ന 15 ശതമാനത്തില്‍ നിന്ന് 30 ശതമാനം സബ്‌സിഡി നല്‍കാനാണ് തീരുമാനം. താമസ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിഭാഗങ്ങള്‍ക്കും സബ്‌സിഡി ബാധകമായിരിക്കും. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ സ്വദേശിള്‍ക്കൊപ്പം പ്രവാസി താമസക്കാര്‍ക്കും സബ്‌സിഡി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധമായ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി സഭ വിഷയം പഠിക്കാൻ കമ്മീഷനെ നിശ്ചയിച്ചിരുന്നു.

കമീഷൻ വിഷയം വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തിന് പരിഹാരം കാണണമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പബ്ലിക് സര്‍വീസ് റഗുലേറ്ററി അതോറിറ്റി സബ്‌സിഡി നല്‍കാൻ തീരുമാനിച്ചത്. വേനല്‍കാല മാസങ്ങളില്‍ വൈദ്യുതി ബില്‍ കുത്തനെ ഉയരുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

Next Post

കുവൈത്ത്: സേവന രംഗത്ത് മൂന്നാണ്ട്; ഗാന്ധിസ്മൃതി കുവൈത്ത് വാര്‍ഷികം വെള്ളിയാഴ്ച

Wed Oct 11 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ജനസേവന രംഗത്ത് മൂന്നു വര്‍ഷം പിന്നിട്ട ഗാന്ധിസ്മൃതി കുവൈത്തിന്റെ മൂന്നാം വാര്‍ഷികം വെള്ളിയാഴ്ച. ആസ്പയര്‍ ഇന്ത്യൻ ഇന്റര്‍നാഷനല്‍ സ്കൂളില്‍ വൈകീട്ട് നാലു മുതല്‍ 10 വരെയാണ് ആഘോഷമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യാതിഥിയായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും. കലാ പരിപാടികള്‍, ഭവന നിര്‍മാണ പദ്ധതി ഉദ്ഘാടനം എന്നിവയും ഇതോടൊപ്പം നടക്കും. കോവിഡ് കാലത്ത് […]

You May Like

Breaking News

error: Content is protected !!