യു.കെ: ബിബിസി ഓഫീസുകളിലെ റെയ്ഡ് ചോദ്യം ചെയ്ത് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി

ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തില്‍ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി.

കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാധീനം ചെലുത്തി എന്ന് പരാമര്‍ശമുള്ള ബി.ബി.സി. നിര്‍മ്മിച്ച ഡോക്യുമെന്ററിയോട് ഇന്ത്യന്‍ സര്‍ക്കാര്‍ രോഷത്തോടെ പ്രതികരിച്ചതിന് ശേഷമാണ് പരിശോധന നടന്നത്.

Next Post

ഒമാന്‍: നിക്ഷേപാവസരങ്ങള്‍ തുറന്ന് 'ഇന്‍വെസ്റ്റ് ഒമാന്‍' ഹാള്‍

Thu Mar 2 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അങ്കണത്തില്‍ ‘ഇന്‍വെസ്റ്റ് ഒമാന്‍’ ഹാള്‍ ഉദ്ഘാടനം ചെയ്തു. ഒമാനിലെ ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ധനകാര്യ മന്ത്രി സുല്‍ത്താന്‍ സലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ചടങ്ങില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് […]

You May Like

Breaking News

error: Content is protected !!