കുവൈത്ത്: പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങള്‍ ജാഗ്രതയോടെ കാണണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലര്‍ക്കും വ്യാപകമായ സന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ട്രാഫിക് ലംഘനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അലേര്‍ട്ടുകളും അറിയിപ്പുകളും സഹല്‍ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ പണമടക്കാവൂ. വ്യക്തിപരവും സാമ്ബത്തികപരവുമായ വിവരങ്ങള്‍ പങ്കുവെക്കുമ്ബോള്‍ വളരെ സൂക്ഷിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Next Post

യു.കെ: യുകെയിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശ റിക്രൂട്ട്‌മെന്റ് വേണ്ടിവരും, മലയാളി നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

Sat Nov 4 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ആരോഗ്യമേഖലയിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വര്‍ധിച്ച് വരുന്ന ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇപ്പോഴും നിര്‍ണായകമായി വര്‍ത്തിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നു. ഉദാഹരണമായി ഇംഗ്ലണ്ടിലെ നോര്‍ത്ത് മിഡ്ലാന്‍ഡ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിലവില്‍ 352 വിദേശ നഴ്സുമാരാണ് ജോലി ചെയ്യുന്നത്. ഒക്ടോബറില്‍ മാത്രം ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും 30 നഴ്സുമാരാണ് റോയല്‍ സ്റ്റോക്ക് […]

You May Like

Breaking News

error: Content is protected !!