
കുവൈത്ത് സിറ്റി: നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് ഓണാഘോഷ പരിപാടികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ‘പൊന്നോണം -2023’ എന്ന പേരില്‍ സെപ്റ്റംബര്‍ 29ന് അബ്ബാസിയ ആര്‍ട്സ് സര്‍ക്കിള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷം.
അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് പ്രസിഡന്റ് സിറില്‍ ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറര്‍ എബി ചാക്കോ തോമസ് എന്നിവര്‍ ചേര്‍ന്ന് ഓണാഘോഷ ഫ്ലെയര്‍ പ്രകാശനം ചെയ്തു.
വര്‍ണശബളമായ ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, വിവിധ കലാപരിപാടികള്‍, ഗാനമേള, നറുക്കെടുപ്പ്, ഓണസദ്യ തുടങ്ങിയവ ഉള്‍പ്പെടുന്ന ‘പൊന്നോണം – 2023’ല്‍ ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേര്‍പാടില്‍ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്തിന്റെ അനുശോചനവും രേഖപ്പെടുത്തി.