കുവൈത്ത്: 2000 ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി കുവൈത്ത്

കുവൈത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000ത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് 2000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നത്.

നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്ക് അനുവദിച്ചുനല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകളുടെ പുനപരിശോധനയിലാണ് അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

പരിശോധനയില്‍ രാജ്യത്ത് നിയമാനുസൃതമല്ലാതെ ലൈസന്‍സ് സ്വന്തമാക്കിയവരെ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നിലവില്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇവയില്‍ തന്നെ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ് നല്‍കിയിട്ടുള്ളത്.

ഈ കണക്കുകളില്‍ നിയമവിരുദ്ധമായി ലൈസന്‍സ് നേടിയവരെയെല്ലാം പരിശോധിച്ചു കണ്ടെത്തി അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

രാജ്യത്തെ ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്യുകയും 600 ദിനാറോ അതിന് മുകളിലോ ശമ്ബളവും ബിരുദവുമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അനുമതി നിയമപരമായി അവകാശമുള്ളത്.

ഡ്രൈവിംഗ് ലൈസന്‍സിന് ആവശ്യമായ ജോലി തസ്തികകള്‍ കാണിച്ച്‌ ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് മറ്റു ജോലികളിലേക്ക് മാറുകയും ചെയ്ത പ്രവാസികളെ ലക്ഷ്യമിട്ടാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

Next Post

യു.കെ: റോബോട്ടുകളുടെ ബോംബ് നിര്‍വീര്യമാക്കല്‍ ശ്രമം പാളി ബ്രിട്ടനില്‍ ബോംബ് പൊട്ടിത്തെറിച്ചു

Sat Feb 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി.ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പൊലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ […]

You May Like

Breaking News

error: Content is protected !!