യു.കെ: റോബോട്ടുകളുടെ ബോംബ് നിര്‍വീര്യമാക്കല്‍ ശ്രമം പാളി ബ്രിട്ടനില്‍ ബോംബ് പൊട്ടിത്തെറിച്ചു

ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി.ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പൊലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പൊലീസ് പങ്കുവച്ചിട്ടുണ്ട്.

ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിരുന്നു. റോബോട്ടുകളെ ഉപയോഗിച്ചായിരുന്നു ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. മേഖലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം അടച്ചായിരുന്നു ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

Next Post

ഒമാന്‍: ഒമാന്‍ മമ്മൂട്ടി ഫാന്‍സ്‌ ക്രിസ്റ്റഫര്‍ വിജയാഘോഷവും ഫാന്‍സ്‌ ഷോയും സംഘടിപ്പിച്ചു

Sun Feb 12 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാന്‍ മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫേര്‍ അസോസിയേഷന്‍ ക്രിസ്റ്റഫര്‍ വിജയാഘോഷവും ഫാന്‍സ്‌ ഷോയും സംഘടിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഒമാന്‍ അവന്യുസ് മാളില്‍ ആണ് ക്രിസ്റ്റഫര്‍ ഫാന്‍സ്‌ ഷോ പ്രദര്‍ശിപ്പിച്ചത്. ഒമാന്‍ അവന്യുസ് മാളിലെ സിനിപോളീസില്‍ നടത്തിയ പ്രദര്‍ശനം നൂറ്റിഅമ്ബതോളം ആരാധകര്‍ കേക്ക് മുറിച്ചും മധുരം വിതരണം നല്‍കിയും ആഘോഷിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റഫര്‍ […]

You May Like

Breaking News

error: Content is protected !!