കുവൈത്ത്: കുവൈത്തില്‍ വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന

കുവൈത്തില്‍വ്യാപാരകേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ബുധനാഴ്ച മുബാറക് അല്‍ കബീര്‍, അഹമ്മദി ഗവര്‍ണറേറ്റുകളിലെ കടകളില്‍ പരിശോധന നടത്തി. ഇവിടങ്ങളില്‍നിന്ന് 10 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടകളില്‍ ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു.

Next Post

യു.കെ: പൊതുമേഖല ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച്‌ ബ്രിട്ടന്‍

Wed Jul 12 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്ബളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാര്‍ക്ക് ഏഴ് ശതമാനവും അധ്യാപകര്‍ക്ക് 6.5 ശതമാനവും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആറു ശതമാനവും വേതനം വര്‍ധിക്കും. തീരുമാനം അന്തിമമാണെന്നും ശമ്ബളം സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 […]

You May Like

Breaking News

error: Content is protected !!