യു.കെ: രാജ്യത്ത് കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ ഒരു കണക്ക് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ക്രൈം ഏജന്‍സി. ബ്രിട്ടനില്‍ കുട്ടികള്‍ക്കെതിരെ ഇത്തരത്തില്‍ അക്രമം നടത്തുന്നവര്‍ 85000ത്തിലധികം ആളുകള്‍ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഇതിന്റെ ഭാഗമായി മാസം തോറും 800 ആളുകള്‍ അറസ്റ്റിലാകുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ പിന്തിരിപ്പിക്കാന്‍ സമൂഹവും അധികാരികളും ശ്രദ്ധിക്കണമെന്നും ഈ കണക്കുകള്‍ പറയുന്നു. കുട്ടികള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ പ്രധാനമായും വരുന്നത് ഓണ്‍ലൈനിലൂടെയാണ്. ഇന്റര്‍നെറ്റില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകള്‍ കുട്ടികളെ യഥാര്‍ത്ഥത്തില്‍ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.

12 വയസ്സുള്ള പെണ്‍കുട്ടികളെ തന്റെ ലൈംഗിക അടിമകളാക്കാന്‍ ബ്ലാക്ക് മെയില്‍ ചെയ്ത സൈബര്‍ സുരക്ഷാ വിദഗ്ദ്ധന് 26 വര്‍ഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിലാണ് എന്‍ സി എ ഡയറക്ടര്‍ ക്രിസ് ഫാരിമോണ്ടിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ശേഷം കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തുകയും പിന്നീട് ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യന്നതാണ് അവരുടെ ശൈലി. ഇത്തരത്തിലുള്ള സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍, കെണിയുണ്ടാക്കി വലയില്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഇന്റര്‍നെറ്റ് എന്ന കടലിന്റെ പല ഇടങ്ങളും അജ്ഞാതമാണ്. അത് നീന്തികയറാനും ഇത്തരം ചതിക്കുഴികളെ കുറിച്ച് അവരെ ബോധവാന്മാരാക്കാനും ശ്രദ്ധിക്കണം.

Next Post

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു

Sun Nov 13 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു. നവംബര്‍ പതിനെഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ അബ്ബാസിയ -ഹസാവി – ജലീബ് യൂണിറ്റ് സമ്മേളനങ്ങള്‍ ചേരുന്നത്. ജഹറ – റിഗ്ഗയ് യൂണിറ്റ് കള്‍ അടുത്തു തന്നെ […]

You May Like

Breaking News

error: Content is protected !!