കുവൈത്ത്: സേവനത്തിന്റെ 22 വര്‍ഷം സാന്ത്വനം കുവൈത്ത് വാര്‍ഷികം ആഘോഷിച്ചു

കുവൈത്ത് സിറ്റി: ജീവകാരുണ്യ മേഖലയില്‍ പുതിയ ലക്ഷ്യം അവതരിപ്പിച്ചും കഴിഞ്ഞകാല പ്രവര്‍ത്തനം അടയാളപ്പെടുത്തിയും 22 വര്‍ഷം പൂര്‍ത്തിയാക്കിയ സംതൃപ്തിയില്‍ സാന്ത്വനം കുവൈത്ത്. കൂട്ടായ്മയുടെ 22ാം വാര്‍ഷിക പൊതുയോഗം ഡോ. അമീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ ചന്ദ്രന്‍ സാമ്ബത്തിക റിപ്പോര്‍ട്ടും റിഷി ജേക്കബ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജ്യോതിദാസ് സ്വാഗതവും ജിതിന്‍ ജോസ് നന്ദിയും പറഞ്ഞു.

സാന്ത്വനം കുവൈത്തിന്റെ ഉപദേശകസമിതിയംഗവും സാമൂഹിക സാംസ്കാരിക രംഗത്തെ സൗഹൃദമുഖവുമായിരുന്ന ജോണ്‍ മാത്യുവിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

2022ല്‍ 1,279 രോഗികള്‍ക്ക് 1.33 കോടി രൂപയുടെ ചികിത്സ സഹായ പദ്ധതികളും, 22 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ 16,000 രോഗികള്‍ക്കായി 15.50 കോടി രൂപ ചികിത്സ ദുരിതാശ്വാസ സഹായം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്തിലെ ഗാര്‍ഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലിയെടുക്കുന്ന നിര്‍ധന രോഗികള്‍, നാട്ടില്‍ ദീര്‍ഘകാലം ചികിത്സ ആവശ്യമായവര്‍, മാതാപിതാക്കള്‍ മരണമടഞ്ഞതോ, അസുഖം ബാധിച്ച്‌ കിടപ്പിലായതുമൂലമോ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്ന നിര്‍ധന കുട്ടികള്‍ എന്നിവര്‍ക്കുള്ള സഹായം ഇതില്‍ ഉള്‍പ്പെടുന്നു.

2022ലെ ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ 14 ജില്ലകളിലുമുള്ള അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സ്പെഷല്‍ സ്കൂളുകള്‍, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ ഓണസദ്യയും ഓണക്കോടിയും ഓണക്കിറ്റും നല്‍കി.

2022 വര്‍ഷത്തെ പ്രത്യേക സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 50 ലക്ഷം രൂപ ചെലവുവരുന്ന ഫിസിയോതെറപ്പി – റീഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുമെന്നും രോഗികള്‍ക്ക് സൗജന്യ സേവനം ഉറപ്പുവരുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അബ്ബാസിയ ആര്‍ട്സ് സര്‍ക്കിളില്‍ നടന്ന യോഗത്തില്‍ വാര്‍ഷിക സുവനീര്‍ ‘സ്മരണിക 2022’ഉപദേശക സമിതി അംഗം ഹമീദ് കേളോത്ത് പ്രകാശനം ചെയ്തു. സുവനീര്‍ രൂപകല്‍പന ചെയ്ത നാസര്‍, കവര്‍ പേജ് തയാറാക്കിയ റോസ് മേരി ആന്റോ എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ. മിനി സുവനീര്‍ ഏറ്റുവാങ്ങി.

ജീവകാരുണ്യ രംഗത്തെ സംഭാവന പരിഗണിച്ച്‌ കൊമ്മേരി കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രത്യേക പുരസ്‌കാരം സലീം കൊമ്മേരിയില്‍നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് പോകുന്ന സാന്ത്വനത്തിന്റെ ആദ്യകാല അംഗം മോട്ടി ഡേവിഡിന് ഉപദേശക സമിതി അംഗം ബാബു എരിഞ്ചേരി മെമന്റോ നല്‍കി.

പുതിയ ഭാരവാഹികളായി പി.എന്‍. ജ്യോതിദാസ് (പ്രസി), ജിതിന്‍ ജോസ് (ജന. സെക്ര), സന്തോഷ് ജോസഫ് (ട്രഷ.) എന്നിവരെയും പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

Next Post

യു.കെ: യുകെയില്‍ പ്രശസ്തമായ എപ്സോം കോളേജിന്റെ പ്രിന്‍സിപ്പാളും ഭര്‍ത്താവും മകളും ദുരൂഹ മരിച്ച നിലയില്‍

Tue Feb 7 , 2023
Share on Facebook Tweet it Pin it Email കോളേജ് പ്രിന്‍സിപ്പാള്‍ എമ്മ പാറ്റിസണ്‍ (45), ഭര്‍ത്താവ് ജോര്‍ജ്ജ് (39), അവരുടെ ഏഴു വയസ്സുള്ള കുട്ടി ലെറ്റി എന്നിവരുടെ മൃതദേഹങ്ങള്‍ പബ്ലിക് സ്‌കൂളിന്റെ മൈതാനത്ത് ഞായറാഴ്ച്ച ഉച്ചക്ക് 1.10 ഓടെ കാണപ്പെടുകയായിരുന്നു. സറേ പോലീസ് പറയുന്നത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതില്‍ മൂന്നാമതൊരാള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ്. കഴിഞ്ഞ അഞ്ച് മാസക്കാലമായിട്ടാണ് എമ്മ പാറ്റിസണ്‍ ഹെഡ് ടീച്ചര്‍ ആയി […]

You May Like

Breaking News

error: Content is protected !!