കുവൈത്ത്: ഒ.ഐ.സി.സി യാത്രയയപ്പ് സമ്മേളനം

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ലിജോ കാക്കനാട്ടിനും, ജോയന്റ് ട്രഷറര്‍ ജിജി മാത്തനും എറണാകുളം ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒ.ഐ.സി.സി കുവൈത്ത് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ വര്‍ഗീസ് പുതുകുളങ്ങര യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ്‌ റോയി യോയാക്കി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി നിബു ജേക്കബ് സ്വാഗതവും, നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിനു ചെമ്ബാലയം, സെക്രട്ടറി നിസാം, ജില്ല നേതാക്കളായ ജോമോന്‍ കോയിക്കര, അനില്‍ വര്‍ഗീസ്, അക്ബര്‍ വയനാട്, അലക്സ് മാനന്തവാടി, ചന്ദ്രമോഹന്‍, ഷബീര്‍, ഇസ്മായില്‍, എം.കെ. ജിനോ, ജിയോ മത്തായി, തങ്കച്ചന്‍ ജോസഫ്, ബാബു ജോണ്‍ എബ്രഹാം, പീറ്റര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. ഇരുവര്‍ക്കും ജില്ല കമ്മിറ്റി ഉപഹാരം കൈമാറി. ഒ.ഐ.സി.സി പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഇരുവരും മറുപടിപ്രസംഗത്തില്‍ സൂചിപ്പിച്ചു. ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സാബു പൗലോസ് നന്ദി രേഖപ്പെടുത്തി.

Next Post

സോഷ്യല്‍ മീഡിയയിലെ കുട്ടികളുടെ അമിതമായ ഇടപെടല്‍ മാതാപിതാക്കളെ ആശങ്കയിലാക്കുന്നു

Sat May 20 , 2023
Share on Facebook Tweet it Pin it Email കുട്ടികള്‍ക്ക് സ്‌മാര്‍ട്ട്ഫോണുകള്‍ നല്‍കുകയെന്നത് നമ്മുടെ സമൂഹത്തില്‍ സാധാരണമായി മാറിയിരിക്കുന്നു. കുട്ടികള്‍ കളി സമയം ഉപേക്ഷിക്കുകയാണ്, പകരം മൊബൈല്‍ ഗെയിമുകളില്‍ മുഴുകുകയോ പ്രായത്തിന് അനുയോജ്യമല്ലാത്ത ഷോകള്‍ കാണുകയോ ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലെ അവരുടെ അമിതമായ ഇടപെടല്‍ മാതാപിതാക്കളെ ആഴത്തില്‍ ആശങ്കപ്പെടുത്തേണ്ടതാണ്, പക്ഷേ അതിന്റെ ഞെട്ടല്‍ ഒക്കെയും മാറിയിരിക്കുന്നു. എന്നിരുന്നാലും, മുന്‍ ഷവോമി ഇന്ത്യാ മേധാവി മനു കുമാര്‍ ജെയിന്‍, നമ്മുടെ […]

You May Like

Breaking News

error: Content is protected !!