കുവൈത്ത്: മാസങ്ങള്‍ക്കു ശേഷം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു – പള്ളികളില്‍ വിശ്വാസികളെത്തി, പഴയതുപോലെ!

കുവൈറ്റ് സിറ്റി: സാമൂഹിക അകലം, വരികള്‍ തിരിച്ചുള്ള നിയന്ത്രണം എന്നിവ പിന്‍വലിച്ചതോടെ കുവൈറ്റിലെ പള്ളികളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി പഴയതുപോലെ ഒത്തുകൂടി.

മാസ്‌ക് ധരിക്കണമെന്നത് അടക്കമുള്ള ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് പള്ളികളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഏതാനും ദിവസങ്ങള്‍ മുമ്ബ് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പള്ളികളിലെ സാമൂഹിക അകലം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി എത്തിയത്.

Next Post

കുവൈത്ത്: "നൂറു കോടി വാക്സിന്‍' ഇന്ത്യന്‍ എംബസി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Fri Oct 22 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കോവിഡ് വാക്സിനേഷനില്‍ ഇന്ത്യയില്‍ നൂറു കോടി ഡോസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന്‍റെ ഭാഗമായി “ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍’ എന്ന ശീര്‍ഷകത്തില്‍ ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ ‌അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഓഡിയോ സന്ദേശം നല്‍കി. പരിപാടികളുടെ ഭാഗമായി ഒരാഴ്ച നീണ്ടു […]

You May Like

Breaking News

error: Content is protected !!