യു.കെ: പുതിയ ഇന്ത്യന്‍ കോവിഡ് വേരിയന്റായ ആര്‍ക്ടുറസിന്റെ ഭീതിയില്‍ ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ പ്രതിദിനം 10,000ത്തോളം പേരെ പിടികൂടിക്കൊണ്ടിരിക്കുന്ന പുതിയ കോവിഡ് വേരിയന്റായ ആര്‍ക്ടുറസ് ഇപ്പോള്‍ യുകെയ്ക്കും ഭീഷണിയായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സമീപഭാവിയില്‍ ഇത് പിടിവിട്ട് വ്യാപിക്കുന്നത് തടയിടുന്നതിനായി യുകെ മാസ്‌ക് അടക്കമുള്ള ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നുവെന്നും മുന്നറിയിപ്പുണ്ട്. പുതിയ നീക്കത്തിന്റെ ഭാഗമായി പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളില്‍ മുഖാവരണം അഥവാ മാസ്‌ക് അണിയണമെന്ന നിഷ്‌കര്‍ഷ ബന്ധപ്പെട്ടവര്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.

യുകെയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 40ല്‍ ഒരാളിലെന്ന തോതില്‍ ആര്‍ക്ടുറസ് വേരിയന്റ് തിരിച്ചറിഞ്ഞുവെന്നത് അധികൃതരെ കടുത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ പടരുന്ന കോവിഡ് വകഭേദമായിത് മാറുമെന്ന ആശങ്ക കണക്കിലെടുത്താണ് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഈ പുതിയ കോവിഡ് വേരിയന്റ് പിടിവിട്ട് പടരാന്‍ തുടങ്ങിയതോടെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും 70 വയസിന് മേല്‍ പ്രായമുള്ളവരും കെയര്‍ ഹോമുകളിലെ അന്തേവാസികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കടുത്ത നീക്കമാരംഭിച്ചിട്ടുണ്ട്. മുമ്പത്തേക്കാള്‍ പ്രഹരശേഷി കുറഞ്ഞെങ്കിലും കോവിഡ് നിലവിലും ഒരു ഭീഷണിയായി നിലനില്‍ക്കുന്നുവെന്നാണ് പ്രമുഖ ബ്രിട്ടീഷ് വൈറോളജിസ്റ്റുകളും കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

കോവിഡ് മൂര്‍ധന്യത്തിലെത്തിയ മുന്‍ കാലങ്ങളിലേത് പോലെ അടച്ച് പൂട്ടല്‍ പോലുള്ള നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതില്ലെങ്കിലും അല്‍പം ചില നിയന്ത്രണങ്ങള്‍ കൂടിയേ കഴിയൂവെന്നും ഇല്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നും വൈറോളജിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നു.കോവിഡിന്റെ കാര്യത്തില്‍ ഇപ്പോള്‍ ബ്രിട്ടന് കാര്യമായി ഭയക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ ഇന്റിപെന്റന്റ് ബോഡിയായ സേജിന്റെ ചെയര്‍മാനായ പ്രഫ. സ്റ്റീഫന്‍ ഗ്രിഫിന്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മാസ്‌ക് അടക്കമുള്ള ചില മുന്‍കരുതലുകള്‍ നിലവില്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് വീണ്ടും ഭീഷണിയാകുമെന്നും ഗ്രിഫിന്‍ മുന്നറിയിപ്പേകുന്നു. കോവിഡ് പിടിപെട്ട് സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളേകണമെന്ന് എംപ്ലോയര്‍മാരോടും ഗവണ്‍മെന്റിനോടും അദ്ദേഹം നിര്‍ദേശിച്ചിട്ടുമുണ്ട്.

Next Post

ഒമാന്‍: ഒമാന്‍ എണ്ണവില ഇടിഞ്ഞ് 76 ഡോളറിലേക്ക്

Sun Apr 30 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാന്‍ എണ്ണവില വീണ്ടും ഇടിഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച ബാരലിന് 76.61 ഡോളര്‍ എന്ന നിരക്കിലെത്തി. ഇത് ഒപെക്കും സഖ്യരാജ്യങ്ങളും എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതിന് മുമ്ബുള്ള നിരക്കാണ്. ഏതാനും ദിവസമായി എണ്ണവില കുത്തനെ കുറയുകയായിരുന്നു. വ്യാഴാഴ്ച മുന്‍ ദിവസത്തേക്കാള്‍ എണ്ണവിലയില്‍ 4.08 ഡോളറിന്‍റെ കുറവാണുണ്ടായത്. ബുധനാഴ്ച 80.69 ഡോളറായിരുന്നു ഒമാന്‍ എണ്ണവില. ഇത് ചൊവ്വാഴ്ചത്തെ എണ്ണവിലയേക്കാള്‍ 2.05 ഡോളര്‍ […]

You May Like

Breaking News

error: Content is protected !!