കുവൈത്ത്: സൈബര്‍ ക്രൈം വര്‍ധിക്കുന്നു ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: സൈബര്‍ ക്രൈം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.

ബാങ്ക്, ടെലികോം കമ്ബനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങളും ഫോണ്‍ കോളുകളും വഴി വ്യക്തി വിവരങ്ങള്‍ ശേഖരിച്ചുള്ള തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകള്‍ കൂടിയതിനെ തുടര്‍ന്നാണ്‌ ഈ മേഖലയില്‍ തട്ടിപ്പുകളും വര്‍ധിച്ചിരിക്കുന്നത്. ഒരു കാരണവശാലും വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒ.ടി.പി നമ്ബര്‍ കൈവശപ്പെടുത്തി അതുവഴി ഫോണില്‍ നിന്നും അക്കൗണ്ട്‌ നമ്ബറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പണം കവരുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കുവാന്‍ ‍ മടിക്കുന്നത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സഹായകമാകുന്നതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ഫോണില്‍ കൂടി മറുപടികള്‍ നല്‍കുന്നതിന് മുമ്ബ് സന്ദേശങ്ങളുടെയും ഫോണ്‍ കോളുകടേയും ആധികാരികത ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Next Post

ഈ ശീലങ്ങള്‍ വയറിന്റെ ആരോഗ്യം നശിപ്പിക്കുന്നു

Sun Feb 12 , 2023
Share on Facebook Tweet it Pin it Email വയറിന്റെ ആരോഗ്യം നന്നായാല്‍ ആകെ ആരോഗ്യം തന്നെ നന്നായി എന്നാണ് വിലയിരുത്തപ്പെടാറ്. അത്രമാത്രം പ്രധാനമാണ് വയറിന്റെ ആരോഗ്യം. ദഹനപ്രവര്‍ത്തനങ്ങള്‍, അതിന് ആവശ്യമായി വരുന്ന സമയം ഇതെല്ലാം കൃത്യമായാല്‍ തന്നെ വയറിന്റെ ആരോഗ്യം ഉറപ്പിക്കാനാകും. പല ഘടകങ്ങളാണ് വയറിന്റെ ആരോഗ്യത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നത്. പ്രധാനമായും ഡയറ്റ് (കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം), ഡയറ്റ് ക്രമം (ഭക്ഷണസമയങ്ങള്‍) തുടങ്ങിയ കാര്യങ്ങള്‍ തന്നെയാണ് […]

You May Like

Breaking News

error: Content is protected !!