കുവൈത്ത്: ബീച്ചില്‍ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയതോടെ മുന്നറിയിപ്പുമായി അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈറ്റിലെ ബീച്ചില്‍ കൂറ്റന്‍ സ്രാവിനെ കണ്ടെത്തിയതോടെ മുന്നറിയി പ്പുമായി അധികൃതര്‍. നിരവധി പേര്‍ വരുന്ന ബീച്ചില്‍ ആരും കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

കുവൈറ്റിലെ സബാഹ് അല്‍ അഹമ്മദ് എന്ന ബീച്ചി ലാണ് സ്രാവിനെ യാദൃശ്ചികമായി കണ്ടെത്തിയത്.

കടലിലെ തിരകളില്‍ വഴിതെറ്റി തീരമേഖലയിലേയ്‌ക്ക് വന്നതാകാം എന്നതാണ് നിഗമനം. തിരികെ പോകാന്‍ സാധിക്കാത്ത സ്രാവ് അക്രമകാരിയാകും എന്ന മുന്നറിയിപ്പും അധികൃ തര്‍ നല്‍കിയിട്ടുണ്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിനാണ് ആദ്യം വിവരം ലഭിച്ചത്. സ്രാവിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

സബാഹ് അല്‍ അഹ്മദ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ കനത്ത ജാഗ്രത പാലി ക്കണമെന്നാണ് നിര്‍ദ്ദേശം. കടലില്‍ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച തായും സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു.

Next Post

യു.കെ: മാന്ദ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ് പ്രഖ്യാപിച്ച് യു.കെ

Sun Sep 25 , 2022
Share on Facebook Tweet it Pin it Email മാന്ദ്യത്തിലേക്ക് (Recession) പോവുന്ന സമ്ബദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ വിപുലമായ നയങ്ങള്‍ (Fiscal Plan) പ്രഖ്യാപിച്ച്‌ യുകെ (UK). പുതുതായി ചുമതലയേറ്റ ധനമന്ത്രി ക്വാസി ക്വാര്‍ട്ടംഗ് (Kwasi Kwarteng) 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സമ്ബന്നര്‍ക്ക് ഏര്‍പ്പെടുത്തിയരുന്ന 45 ശതമാനം നികുതി പിന്‍വലിച്ച സര്‍ക്കാര്‍ അടിസ്ഥാന നികുതി നിരക്ക് 20ല്‍ നിന്ന് 19 ശതമാനം ആയി […]

You May Like

Breaking News

error: Content is protected !!