കുവൈത്ത്: ഒഐസിസി കുവൈറ്റ് കര്‍മ്മ പുരസ്കാരം – എന്‍ കെ പ്രേമചന്ദ്രന്‍ കുവൈറ്റില്‍ എത്തി

മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡര്‍ കെ കരുണാകരന്‍ കര്‍മ്മ പുരസ്കാരത്തില്‍ പങ്കെടുക്കാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.

ജനുവരി 20 ,2023 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സീനിയര്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്ക് കര്‍മ്മ പുരസ്‌കാരം സമ്മാനിക്കും. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പുരസ്‌കാര സന്ധ്യ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്യും.

തുടര്‍ന്ന് ഗാനമേള, നാടന്‍ പാട്ട്, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്ബറില്‍ ബന്ധപെടുക 67068720 /65558404/97806973

Next Post

ഇനി വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാം - പുതിയ ഫീച്ചറുമായി വാട്സാപ്പ്

Thu Jan 19 , 2023
Share on Facebook Tweet it Pin it Email അങ്ങനെ വാട്സ്‌ആപ്പില്‍ ‘വോയ്സ് നോട്ട്സ്’ സ്റ്റാറ്റസ് ആക്കുവാനുള്ള ഫീച്ചറും വന്നു. വാട്സ്‌ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്സ്‌ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ തുടങ്ങാം. ബീറ്റാ പതിപ്പ് ഉള്ളവര്‍ എത്രയും വേഗം വാട്ട്സ്‌ആപ്പ് അപ്ഡേറ്റ് ചെയ്ത് ഈ ഫീച്ചര്‍ പരീക്ഷിക്കണം. ടെക്സ്റ്റുകള്‍, വീഡിയോകള്‍, ഇമേജുകള്‍ എന്നിവ […]

You May Like

Breaking News

error: Content is protected !!