ഒമാൻ: വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹൊഖൈനിലായിരുന്നു സംഭവം. മുങ്ങി മരിച്ചത് ഒരു ഏഷ്യന്‍ വനിതയാണെന്നാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.
തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്തരുതെന്നും വെള്ളെക്കെട്ടുകളില്‍ മുങ്ങി അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Next Post

ന്യൂഡല്‍ഹി: ഇന്ത്യയുടെ മരുമകളായി ബ്രിട്ടീഷ് നയതന്ത്രജ്ഞ

Sun Feb 20 , 2022
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹി : ബ്രിട്ടീഷ് നയതന്ത്രജ്ഞയായി ഇന്ത്യയിലെത്തിയ റിയാനണ്‍ ഹാരിസിന് ആഗ്രഹസാഫല്യം . നാല് വര്‍ഷം മുമ്ബ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായി എത്തിയ റിയാനണ്‍ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവും ഗോഡ്‌റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാന്‍ഷു പാണ്ഡെയെയാണ് പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ജോലിയ്‌ക്കായി ഇന്ത്യയിലേക്ക് വരുമ്ബോള്‍ മനോഹരമായ നിരവധി അനുഭവങ്ങള്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു. എങ്കിലും പ്രണയത്തിലാകുമെന്ന് ഒരിക്കലും റിയാനണ്‍ പ്രതീക്ഷിച്ചിരുന്നില്ല. . ഇരുവരുടെയും […]

You May Like

Breaking News

error: Content is protected !!